കൊല്ലം: (www.kvartha.com) രാമമംഗലം ഗ്രാമ പഞ്ചായത് പ്രസിഡന്റ് ഇ പി ജോര്‍ജ് വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.45 ഓടെ കൊല്ലം കല്ലുവാതുക്കലിലാണ് അപകടം. പഞ്ചായതിന്റെ ആവശ്യത്തിന് തിരുവനന്തപുരത്ത് പോയി മടങ്ങുമ്പോഴാണ് അപകടം. രാമമംഗലം പഞ്ചായതിന്റെ വാഹനം കല്ലുവാതുക്കല്‍ വെച്ച് കെ എസ് ആര്‍ ടി സി കോഴിക്കോട് ഫാസ്റ്റുമായി കൂട്ടിയിടിക്കുകയായിരുന്നു.
സംഭവ സ്ഥലത്തുവെച്ചുതന്നെ ഇ പി ജോര്‍ജ് മരിച്ചു. പ്രസിഡന്റിനൊപ്പം സഞ്ചരിച്ചിരുന്ന ഡ്രൈവര്‍ ഉള്‍പെടെ പഞ്ചായത് ജീവനക്കാരായ മൂന്നുപേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. പാരിപ്പള്ളി ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി, തിരുവനന്തപുരം മെഡികല്‍ കോളജില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹം രാമമംഗലത്ത് എത്തിക്കും.
അതിനിടെ, വയനാട് കല്‍പ്പറ്റയില്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു. പുലര്‍ചെ ആറു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസിന്റെ ഡ്രൈവര്‍ക്കും കന്‍ഡക്ടര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: News, Kerala, Kerala-News, Kochi, Accidental Death, Ramamangalam, Panchayat President, Road Accident, Accident-News, Kollam-News, Kochi: Ramamangalam Panchayat President died in road accident.