POCSO | തലസ്ഥാനത്തുനിന്ന് കാണാതായ വിദ്യാര്‍ഥിനിയെ ട്യൂഷന്‍ അധ്യാപികയ്‌ക്കൊപ്പം കണ്ടെത്തി; പോക്‌സോ കേസ്
Jun 23, 2023, 09:56 IST
തിരുവനന്തപുരം: (www.kvartha.com) തലസ്ഥാനത്തുനിന്നും കാണാതായ 17 കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൊച്ചിയിലെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കണ്ടെത്തി. 22 കാരിയായ ട്യൂഷന്‍ അധ്യാപികയ്ക്ക് ഒപ്പമാണ് പൊലീസ് കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ തിരുവനന്തപുരം സ്വദേശിയായ അധ്യാപികയെ അറസ്റ്റ് ചെയ്തശേഷം പെണ്‍കുട്ടിയെ രക്ഷിതാവിനൊപ്പം വിട്ടു.
പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ട്യൂഷന്‍ അധ്യാപിക പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം തനിക്കൊപ്പം വന്നതാണെന്നാണ് അധ്യാപിക പറയുന്നത്.
മെഡികല്‍ കോളജ് പൊലീസിന് രക്ഷിതാക്കളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച രാവിലെ കൊച്ചിയില്‍ നിന്നു കണ്ടെത്തിയത്. അധ്യാപികയ്ക്ക് എതിരെ പോക്‌സോ നിയമപ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്തു.
നേരത്തേ, സമാന കേസില്‍ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെ അധ്യാപികയെ കാണാതാവുകയായിരുന്നു. അതിനിടെയാണ് മറ്റൊരു കേസില്‍ അധ്യാപിക അറസ്റ്റിലാകുന്നതെന്ന് പൊലീസ് അറിയിച്ചു.
Keywords: News, Kerala, Kerala-News, News-Malayalam, Kochi, Missing, Student, Teacher, Thiruvananthapuram, Kochi: Missing student found with teacher.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.