Follow KVARTHA on Google news Follow Us!
ad

KK Shahina | മലയാളത്തിന് അഭിമാനമായി കെ കെ ശാഹിനയുടെ രാജ്യാന്തര പ്രസ് ഫ്രീഡം പുരസ്‌കാര നേട്ടം; ധീരതയോടെയുള്ള മാധ്യമപ്രവര്‍ത്തനത്തിന് അന്താരാഷ്ട്ര അംഗീകാരം

ഇതുവരെ നേട്ടം കൈവരിച്ചത് 3 ഇന്‍ഡ്യന്‍ പത്രപ്രവര്‍ത്തകര്‍ മാത്രം Shahina KK, CPJ, International Press Freedom Award, Journalist, AA Rahim, FB Post
തിരുവനന്തപുരം: (www.kvartha.com) മലയാളത്തിന് അഭിമാനമായി മാധ്യമ പ്രവർത്തക കെ കെ ശാഹിനയുടെ രാജ്യാന്തര പ്രസ് ഫ്രീഡം പുരസ്‌കാര നേട്ടം. ധീരതയോടെ മാധ്യമപ്രവര്‍ത്തനം നടത്തുന്ന മാധ്യമ പ്രവർത്തകരെ ആദരിക്കുന്നതിനായി 1996 മുതല്‍ കമിറ്റി ഫോര്‍ പ്രൊടക്റ്റ് ജേണലിസ്റ്റ് (CPJ) നൽകി വരുന്നതാണ് രാജ്യാന്തര പ്രസ് ഫ്രീഡം പുരസ്‌കാരം. ഔട് ലുക് മാഗസിന്‍ സീനീയര്‍ എഡിറ്ററായ കെ കെ ശാഹിന ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയും നാലാമത്തെ ഇന്‍ഡ്യക്കാരിയുമാണ്.

News, Kerala, Kerala-News, News-Malayalam, Social-Meida-News, AA Rahim, FB Post, Journalist, Shahina KK, CPJ, International Press Freedom Award, KK Shahina wins CPJ International Press Freedom Award.

നിക ഗ്വറാമിയ (ജോര്‍ജിയ), മരിയ തെരേസ മൊണ്ടാന (മെക്‌സികോ), ഫെര്‍ഡിനാന്‍ഡ് അയിറ്റെ ( ടോഗോ) എന്നിവര്‍ക്കൊപ്പമാണ് ശാഹിനയേയും പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. നവംബര്‍ 16ന് ന്യൂയോര്‍കില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. മഅദനിക്കെതിരായ കേസില്‍ കര്‍ണാടക പൊലീസ് കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയ സാക്ഷികള്‍ വ്യാജസാക്ഷികളാണെന്ന് വെളിപ്പെടുത്തി തെഹല്‍കയില്‍ പ്രസിദ്ധീകരിച്ച വാർത്തയുമായി ബന്ധപ്പെട്ട് ശാഹിനയ്‌ക്കെതിരെ കേസെടുത്തത് ഏറെ ചർചയായിരുന്നു.



അഭിനന്ദിച്ച് പ്രമുഖർ

പുരസ്‌കാര നേട്ടത്തിൽ കെ കെ ശാഹിനയെ അഭിനന്ദിച്ച് പ്രമുഖർ രംഗത്തെത്തി. മാധ്യമ ധാര്‍മികത മണ്മറയുന്ന മലയാള മാധ്യമങ്ങളുടെ മത്സര ഓട്ടത്തിനിടയില്‍ വേറിട്ട മുഖമുള്ള അപൂര്‍വം മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് ശാഹിനയെന്ന് രാജ്യസഭ എംപിയും ഡിവൈഎഫ്‌ഐ അഖിലേന്‍ഡ്യാ പ്രസിഡന്റുമായ എഎ റഹീം ഫേസ്ബുകിൽ കുറിച്ചു. ശാഹിനയ്ക്ക് ലഭിച്ച പുരസ്‌കാരം ഈ അന്താരാഷ്ട്ര പുരസ്‌കാരം വാര്‍ത്തയുടെ ശരി തെറ്റുകള്‍ കണ്ടെത്താന്‍ പുതുതലമുറയിലെ മാധ്യമ പ്രവർത്തകർക്ക് പ്രചോദനമാകട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസ്സ് ഫ്രീഡം പുരസ്‌കാരം കെ കെ ഷാഹിനയ്ക്ക്.
കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്‌സിന്റെ അന്തരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരത്തിന് അര്‍ഹയായ ഔട്ട് ലുക്ക് മാഗസിന്റെ സീനിയര്‍ എഡിറ്റര്‍ കെ.കെ.ഷാഹിനക്ക് അഭിനന്ദനങ്ങള്‍. പുരസ്‌കാര ചരിത്രത്തില്‍ ഇതുവരെ മൂന്ന് ഇന്ത്യന്‍ ജേണലിസ്റ്റുകള്‍ക്ക് മാത്രമാണ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

ഭരണകൂട മര്‍ദ്ദനങ്ങളേയും അടിച്ചമര്‍ത്തലുകളേയും എതിരിട്ട് ധീരതയോടെ മാധ്യമപ്രവര്‍ത്തനത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ജേര്‍ണലിസ്റ്റുകളെ അന്തര്‍ദ്ദേശീയ തലത്തില്‍ ആദരിക്കുന്നതാണു 1996 മുതല്‍ നല്‍കി വരുന്ന പ്രസ് ഫ്രീഡം പുരസ്‌കാരം. ഈ ബഹുമതി ലഭിക്കുന്ന ആദ്യ മലയാളിയാണ് ഷാഹിന. 

ഇന്ത്യയില്‍ ആദ്യമായി യു എ പി എ വകുപ്പ് ചുമത്തപ്പെട്ട മാധ്യമ പ്രവര്‍ത്തകയാണ് ഷാഹിന. ഫാക്ട് ചെക്കിംഗ് മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം ആണെന്ന് വിശ്വസിക്കുന്ന ഷാഹിനയ്ക്ക് ലഭിച്ച ഈ അന്താരാഷ്ട്ര പുരസ്‌കാരം വാര്‍ത്തയുടെ ശരി തെറ്റുകള്‍ കണ്ടെത്താന്‍ 'പുതുതലമുറ ജേര്‍ണലിസ്റ്റുകള്‍ക്ക്  പ്രചോദനമാകട്ടെ.

മാധ്യമ ധാര്‍മികത മണ്മറയുന്ന മലയാള മാധ്യമങ്ങളുടെ മത്സര ഓട്ടത്തിനിടയില്‍ വേറിട്ട മുഖമുള്ള അപൂര്‍വ്വം മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് ഷാഹിന. 
ഷാഹിനയ്ക്ക് ഒരിക്കല്‍ കൂടി സ്‌നേഹ അഭിവാദ്യങ്ങള്‍.

അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം നേടിയ ആദ്യ മലയാളി മാധ്യമ പ്രവര്‍ത്തക കെ കെ ഷാഹിനയ്ക്ക് അഭിനന്ദനങ്ങളുമായി ഡിവൈഎഫ്‌ഐയും രംഗത്തെത്തി.




News, Kerala, Kerala-News, News-Malayalam, Social-Meida-News, AA Rahim, FB Post, Journalist, Shahina KK, CPJ, International Press Freedom Award, KK Shahina wins CPJ International Press Freedom Award


News, Kerala, Kerala-News, News-Malayalam, Social-Meida-News, AA Rahim, FB Post, Journalist, Shahina KK, CPJ, International Press Freedom Award, KK Shahina wins CPJ International Press Freedom Award.



 

 

News, Kerala, Kerala-News, News-Malayalam, Social-Meida-News, AA Rahim, FB Post, Journalist, Shahina KK, CPJ, International Press Freedom Award, KK Shahina wins CPJ International Press Freedom Award.

Keywords: News, Kerala, Kerala-News, News-Malayalam, Social-Meida-News, AA Rahim, FB Post, Journalist, Shahina KK, CPJ, International Press Freedom Award, KK Shahina wins CPJ International Press Freedom Award.

Post a Comment