Rakesh Tikiat | ബ്രിജ് ഭൂഷന്‍ സരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യമെന്നാവശ്യപ്പെട്ട് പ്രതിനിധി സംഘം രാഷ്ട്രപതിയെ കാണുമെന്ന് ഖാപ് മഹാപഞ്ചായത്

 


ന്യൂഡെല്‍ഹി: (www.kvartha.com) ബിജെപി എംപിയും സ്ഥാനമൊഴിയുന്ന ഡബ്ല്യു എഫ് ഐ തലവനുമായ ബ്രിജ് ഭൂഷന്‍ സരണ്‍ സിങ്ങിനെ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റ് ചെയ്യമെന്നാവശ്യപ്പെട്ട് ഒരു പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കാണുമെന്ന് ഖാപ് മഹാപഞ്ചായത് തീരുമാനിച്ചതായി കര്‍ഷക നേതാവ് രാകേഷ് ടികായത്.

വ്യാഴാഴ്ച യുപിയിലെ മുസാഫര്‍ നഗറിലെ സോറമിലാണ് മഹാപഞ്ചായത് നടന്നത്. പഞ്ചാബ്, ഹരിയാന, രാജസ്താന്‍, ഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഖാപ് നേതാക്കള്‍ ഗുസ്തിക്കാര്‍ക്ക് നീതി തേടിയുള്ള മഹാപഞ്ചായതില്‍ പങ്കെടുത്തു. വെള്ളിയാഴ്ച കുരുക്ഷേത്രയില്‍ വീണ്ടും യോഗം ചേരുമെന്നും അവിടെ കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും മഹാപഞ്ചായതില്‍ രാകേഷ് ടികായത് പറഞ്ഞു.

അഞ്ചുദിവസത്തിനുള്ളില്‍ അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഗുസ്തിക്കാര്‍ക്ക് പിന്തുണയുമായി സമരമുഖത്ത് കര്‍ഷകരും ഉണ്ടാകുമെന്നും രാകേഷ് ടികായത് പറഞ്ഞു. ഗുസ്തിക്കാര്‍ക്ക് പിന്തുണയുമായി ഖാപുകളുടെ പ്രതിനിധികള്‍ പ്രസിഡന്റിനെയും സര്‍കാരിനെയും കാണുമെന്നും അവര്‍ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Rakesh Tikiat | ബ്രിജ് ഭൂഷന്‍ സരണ്‍ സിങ്ങിനെ  അറസ്റ്റ് ചെയ്യമെന്നാവശ്യപ്പെട്ട് പ്രതിനിധി സംഘം രാഷ്ട്രപതിയെ കാണുമെന്ന് ഖാപ് മഹാപഞ്ചായത്

ജാതിയും മതവും പറഞ്ഞ് സമരത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന ഞങ്ങളുടെ ജാതി ത്രിവര്‍ണ പതാകയാണെന്നും ടികായത് പറഞ്ഞു.

Keywords:  Khap Mahapanchayat: Delegation will meet President Droupadi Murmu to seek justice for wrestlers, says Rakesh Tikiat, New Delhi, News, Protest, Farmers, Meeting, President, Politics, Strike, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia