Follow KVARTHA on Google news Follow Us!
ad

Kanthapuram | 'ഒന്നിച്ചുപോകാനാണ് ആഗ്രഹം'; സുന്നികള്‍ ഐക്യപ്പെടണം, രണ്ട് വിഭാഗമായി പോകാതെ യോജിച്ച് പ്രവർത്തിക്കണമെന്നും എ പി അബൂബകർ മുസ്ലിയാര്‍; സമുദായ ഐക്യത്തിന് കരുത്തും, ഊര്‍ജവും നൽകുന്ന കാന്തപുരത്തിൻ്റെ നിലപാടിനെ സഹർഷം സ്വാഗതം ചെയ്യുന്നതായി മുസ്ലിം ലീഗ് നേതാവ് പികെ അബ്ദു റബ്ബ്, സമൂഹ മാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച

മതവിദ്വേഷം വച്ച് തമ്മിലടിക്കുന്നത് രാജ്യത്തിന് ഒരിക്കലും ഗുണകരമാകില്ല, Kanthapuram AP Aboobacker Musliyar, News, Religion, Politics, Muslim League
കോഴിക്കോട്: (www.kvartha.com) മുസ്ലിം ലീഗുമായി ഒന്നിച്ചുപോകുകയാണ് നല്ലത് എന്ന് എപ്പോഴും തങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണെന്നും എല്ലാവരുമായും ഒന്നിച്ചുപോകാനാണ് ആഗ്രഹമെന്നും കേരള മുസ്ലിം ജമാഅത് പ്രസിഡന്റ് കാന്തപുരം എപി അബൂബകർ മുസ്ലിയാര്‍. സുന്നികള്‍ ഐക്യപ്പെടണമെന്ന് അതിയായി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത ഇരുവിഭാഗവും ഒന്നിച്ചുപോകണം എന്നത് തന്റെ ജീവിതാഭിലാഷമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങളുമായി സംസാരിക്കാറുണ്ടെന്നും കാന്തപുരം പറഞ്ഞു. മീഡിയവൺ ചാനൽ നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് കാന്തപുരം ഇങ്ങനെ പറഞ്ഞത്. 

മുസ്ലീങ്ങളും സംഘടനകളും രാഷ്ട്രീയക്കാരും അല്ലാത്തവരും എല്ലാവരും ഒരുമിച്ചുനിന്നാൽ മാത്രമേ രാജ്യത്തിൻ്റെ പുരോഗതി സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. ലീഗ് അധ്യക്ഷനായി പാണക്കാട് സ്വാദ്വിഖലി തങ്ങള്‍ ചുമതലയേറ്റയുടനെ പാർടി സംഘടിപ്പിച്ച സുഹൃദ് സംഗമത്തില്‍ കാന്തപുരം പങ്കെടുത്തിരുന്ന കാര്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയും സമകാലിക  ഇൻഡ്യൻ സാഹചര്യത്തിൽ യോജിപ്പിൻ്റെ വാതിലുകൾ തുറക്കുന്നതിൻ്റെ ആവശ്യകത എടുത്തുപറഞ്ഞും ചാനൽ റിപോർടർ ബി കെ സുഹൈലിൻ്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

അതേസമയം, കാന്തപുരത്തിൻ്റെ അഭിപ്രായങ്ങളെ മുസ്ലിം ലീഗ് നേതാവ് പി കെ അബ്ദുർ റബ്ബ് സ്വാഗതം ചെയ്ത് രംഗത്ത് വന്നു. സമൂഹമാധ്യമങ്ങളിലും ഇത് സംബന്ധിച്ച് ചർചകൾ കൊഴുക്കുകയാണ്,

  
 

 കാന്തപുരം പറഞ്ഞതിൽ നിന്ന്:

എനിക്ക് അസുഖം ബാധിച്ചപ്പോള്‍ സ്വാദിഖ് അലി ശിഹാബ് തങ്ങളും പാണക്കാട്ടുള്ള എല്ലാ തങ്ങന്മാരും കുഞ്ഞാലിക്കുട്ടിയുമെല്ലാം എന്നെ കാണാന്‍ വന്നു. ഇവിടെ എപ്പോഴും മുസ്ലിങ്ങളും സംഘടനകളും രാഷ്ട്രീയക്കാരും അല്ലാത്തവരും യോജിച്ചു മുന്നോട്ടു പോയാല്‍ മാത്രമേ നമ്മുടെ രാജ്യത്തിന് പുരോഗതി ഉണ്ടാവുകയുള്ളൂ.

അത് ചിന്തിക്കാത്ത ചില ആളുകള്‍ ഇപ്പോഴും ബാക്കിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതില്ലാതാകണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. നമ്മുടെ ഇന്‍ഡ്യാ രാജ്യമാകട്ടെ മറ്റെവിടെയാകട്ടെ മതങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഉണ്ടാകാന്‍ പാടില്ല. ഓരോ ആളുകള്‍ക്കും അവരുടെ മതം അനുസരിച്ച് ജീവിക്കാന്‍ ഇന്‍ഡ്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. അതിവിടെ നിലനില്‍ക്കുകയും എല്ലാവരും സപോര്‍ട് നല്‍കുകയുമാണ് ചെയ്യേണ്ടത്.


 

I want to join the Muslim League says Kanthapuram AP Aboobacker Musliyar, Kozhikode, News, Religion, Politics, Muslim League, FB Post, Abdu Rabb,  Sunni, Kerala

അല്ലാതെ മതവിദ്വേഷം വച്ച് തമ്മിലടിക്കുന്നത് രാജ്യത്തിന് ഒരിക്കലും ഗുണകരമാകില്ല. അതൊരു രാഷ്ട്രീയ പാര്‍ടിക്കും മുസ്ലീങ്ങള്‍ക്കും ഗുണമുണ്ടാക്കില്ല. ആര്‍ക്കും അതുകൊണ്ട് ഗുണമുണ്ടാകില്ല. ഈ സംഘട്ടനം ഒഴിവാക്കാന്‍ എല്ലാ മതക്കാരും ശ്രമിക്കേണ്ടതാണെന്ന് അഭ്യര്‍ഥിക്കുന്നു.- എന്നും കാന്തപുരം പറഞ്ഞു.

അബ്ദുർ റബ്ബിൻ്റെ വാക്കുകൾ ഇങ്ങനെ: 

'സമുദായത്തിനകത്തും, സമുദായങ്ങൾ തമ്മിലും വിള്ളലുകൾ വീഴാതെ കാത്തു സൂക്ഷിക്കേണ്ട ബാധ്യത മതപണ്ഡിതൻമാർക്കുണ്ട്. ശൈഖുന കാന്തപുരം ആ കടമ നിറവേറ്റിയിരിക്കുന്നു. സമുദായ ഐക്യത്തിന് കരുത്തും, ഊർജ്ജവും നൽകുന്ന ശൈഖുന കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ നിലപാടിനെ സഹർഷം സ്വാഗതം ചെയ്യുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ!!!

നിരവധി പേരാണ് അബ്ദു റബ്ബിന്റെ പോസ്റ്റിന് താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.

അവ ഇങ്ങനെ:

റഫയില്‍ നിന്ന് ഉയര്‍ന്നുകേട്ട ഐക്യത്തിന്റെ സന്ദേശം 
മലയാളമണ്ണിലും പ്രാവര്‍ത്തികമാവട്ടെ.. ഇന്നലെവരെ എന്തായിരുന്നു എന്നതല്ല, നാളെമുതല്‍ എന്താവും എന്നതുമല്ല..
ഇനി എങ്ങിനെയാവണം എന്നതാണ് കാര്യം.

ഭിന്നിപ്പിന്റെ കാലംകഴിഞ്ഞെന്നും ഭിന്നിപ്പിലൂടെ ഉണ്ടായിട്ടുള്ള നേട്ടങ്ങളേക്കാള്‍ പരമപ്രധാനം ഐക്യപ്പെട്ട് നില്‍ക്കൽ തന്നെയാണെന്നും ഏറ്റവും ആധികാരികമായി പറയാന്‍ കഴിയുന്നത് പ്രിയപ്പെട്ട ആദരണീയനായ കാന്തപുരം ഉസ്താദിന് തന്നെയാണ്.

രഞ്ജിപ്പിന് പകരം ഭിന്നിപ്പിന്റെ കാലൊച്ചകള്‍ നമ്മുടെ കാതുകളെ അസ്വസ്ഥമാക്കുന്ന ഈ കാലത്ത് ഏറെ പ്രാധാന്യമുണ്ട് ഈ സന്ദേശത്തിന്.

അള്ളാഹു അനുഗ്രഹിക്കട്ടെ.


ക്യം, ഒരുമ ഉസ്താദ് പറഞ്ഞത് പുതിയ നയമല്ല. എല്ലാവരുമായി ഒന്നിച്ചു പോവലാണ് രാജ്യനന്മ. അസുഖ ബാധിതനായപ്പോള്‍ മുസ്ലിം ലീഗ് നേതാക്കളെല്ലാം കാണാന്‍ വന്നത് എടുത്തു പറഞ്ഞു. ഇരു സുന്നികളും ഒന്നിച്ചു നീങ്ങാനാണല്ലോ ഐക്യ ചര്‍ചനടക്കുന്നത് അത് പുലര്‍ന്നു കാണാനും ആഗ്രഹം പ്രകടിപ്പിച്ചു. എക്കാലത്തുമുള്ള നിലപാട് പെരുന്നാളിനും പറഞ്ഞു. ചാനല്‍ മുഫസ്സിറുകള്‍ വളച്ചും തിരിച്ചും വെച്ചു. അവരുടെ ഈ നിലപാടും പഴയത് തന്നെ.

മുന്‍കാല അനുഭവങ്ങളെയും പടലപിണക്കങ്ങളെയും മാറ്റിനിര്‍ത്തി ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ മോദി ഭരണകൂടം തയാറെടുക്കുമ്പോള്‍ മുസ്ലിം സമുദായത്തിന്റെ നന്മക്ക് വേണ്ടി മുന്‍വിധികളില്ലാതെ നമുക്ക് ഈ തുറന്നുപറച്ചിലിനെ സ്വാഗതം ചെയ്യാം.

മുദായ നേതാക്കള്‍ ഇനി പോവേണ്ടത് വൈകുന്നേരങ്ങളില്‍ ബസ് സ്റ്റാന്‍ഡുകളിലേക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ആണ്. അവിടെ നാടിന്റെ യാഥാര്‍ഥ മുഖം കാണാം. അതിന്റെ ചെറിയ ഡോസാണ് തൊപ്പിയെ കാണാന്‍ കൂടിയ കുട്ടിക്കൂട്ടം. ഈ ഐക്യവും രാഷ്ട്രീയ നീക്കങ്ങളേക്കാള്‍ സാധാരണ ജനങ്ങളിലേക്ക് എത്തുന്നത് പരപ്പനങ്ങാടി പെരിന്തല്‍മണ്ണ ബസ് സ്റ്റാന്‍ഡ് ആണ്. ഭാവി തലമുറക്ക് ധാര്‍മിക മുന്നേറ്റം നല്‍കാന്‍ പറ്റിയ ഐക്യം ആണ് ഇന്ന് പ്രതീക്ഷിക്കുന്നത്.

മുന്‍കാല പോരായ്മകള്‍ വീണ്ടും കുത്തിക്കൊണ്ട് വരുന്നത് ഐക്യ വിരോധികളാണ്

നൈക്യം ഉണ്ടാക്കി അന്നം കണ്ടെത്തുന്നവര്‍ക്ക് കുരു പൊട്ടും

വാക്കുകളില്‍ മാത്രം ഒതുങ്ങാതെ എല്ലാവരും അതിനു വേണ്ടി ശ്രമിക്കുക, ഐക്യത്തോടെ മുന്നോട്ട് പോകാന്‍ ദൈവം അനുഗ്രഹിക്കട്ടെ, ഇന്നത്തെ ഈദ് സന്ദേശം അതായിരിക്കട്ടെ.

ചാനല്‍ ഇന്ന് പ്രസിദ്ധീകരിച്ച എപി ഉസ്താദിന്റെ അഭിമുഖ റിപോര്‍ട് ഒന്നു വായിച്ചു നോക്കൂ. മൂന്ന് പതിറ്റാണ്ടിലേറെയായി ശത്രുതയില്‍ കഴിയുന്ന ലീഗും കാന്തപുരം സുന്നികളും തമ്മില്‍ ഐക്യമുണ്ടാകണമെന്നതാണ് തന്റെ അഭിലാഷമെന്ന് എപി ഉസ്താദ് പറഞ്ഞു എന്നതാണ് വാര്‍ത്ത. ഒരുപാട് ദുരുദ്ദേശങ്ങള്‍ ആ വാചകങ്ങള്‍ കുത്തിത്തിരുകിയതിലൂടെ ചെയ്തിരിക്കുന്നു.

ലീഗുമായി സുന്നികള്‍ക്ക് ശത്രുത ഇല്ലേയില്ല. ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന പരിഗണന എക്കാലവും നല്‍കിയിട്ടുണ്ട്. അതേ സമയത്ത് സുന്നികളുടെ ഭിന്നതാ വേളയില്‍ പക്ഷം ചേരുകയും ബിദഈ കക്ഷികള്‍ക്ക് ഭരണ ദുരുപയോഗം നടത്തുകയും ചെയ്തതിലുള്ള പ്രതിഷേധമുണ്ടെങ്കിലും ഒരിക്കലും ശത്രുവാണെന്ന് സുന്നി പ്രസ്ഥാനം പറഞ്ഞിട്ടില്ല. ആ പ്രയോഗം അങ്ങേ അറ്റം തെറ്റാണ്.

സുന്നി ഐക്യം വേണമെന്ന് പറഞ്ഞതിലേറെ തലവാചകം ലീഗുമായി ഐക്യം എന്നതിന് പ്രാധാന്യം നല്‍കുക വഴി പുതിയ ബന്ധം തുടങ്ങുന്നു എന്ന് വരുത്തി മറുഭാഗം സുന്നി പ്രവര്‍ത്തകരെ കൂടുതല്‍ അകറ്റുക എന്നതാണ് കുറുക്കന്റെ കൗശലക്കാരന്‍ ചിന്തിച്ചത്. അവിടെയുള്ള പ്രശ്‌ന മധ്യേയുള്ള ആ പ്രയോഗങ്ങള്‍ക്ക് വിവിധ അര്‍ഥതലങ്ങളുണ്ട്.

ചുരുക്കത്തില്‍ ഉസ്താദിന്റെ അഭിമുഖം കുത്തിത്തിരിപ്പിന് ഉപയോഗിക്കുകയാണ്  ചെയ്തത് എന്നതില്‍ സംശയമില്ല.



Keywords: Kanthapuram AP Aboobacker Musliyar about unity, exclusive interview, Kozhikode, News, Religion, Politics, Muslim League, FB Post, Abdu Rabb, Sunni, Kerala.

Post a Comment