Follow KVARTHA on Google news Follow Us!
ad

Arrested | കണ്ണൂരില്‍ ട്രെയിനിലെ തീവയ്പ്: പ്രതി അറസ്റ്റില്‍; പിടിയിലായത് ബംഗാള്‍ സ്വദേശി പ്രസുണ്‍ജിത്ത് സിദ്ഗറെന്ന് ഉത്തരമേഖല ഐജി

സംഭവത്തില്‍ തീവ്രവാദ ബന്ധമില്ല' Kannur News, Train Fire, Elathur Train Fire, RPF Investigation
കണ്ണൂര്‍: (www.kvartha.com) റെയില്‍വെ സ്റ്റേഷനിലെ എട്ടാം നമ്പര്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യൂടീവ് എക്‌സ്പ്രസ് കോചിന് തീവെച്ചയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതായി ഉത്തര മേഖലാ ഐ ജി നീരജ് കുമാര്‍ ഗുപ്ത കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണറുടെ കാര്യാലയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പശ്ചിമ ബംഗാള്‍ കൊല്‍കത്ത 24 നോര്‍ത് ഫര്‍ഗാനയിലെ പ്രസുണ്‍ജിത്ത് സിദ്ഗറാണ് (40) അറസ്റ്റിലായത്.
   
Kerala News, Kannur News, Kannur Train Fire, Malayalam News, Crime News, Crime, Kannur Police, Kerala Police, Niraj Kumar Gupta, Kannur train fire case: Kolkata native arrested.

മൂന്ന് ദിവസം മുന്‍പാണ് തലശേരിയില്‍ നിന്നും ഇയാള്‍ കണ്ണൂരിലേക്ക് കാല്‍നടയായി വന്നതെന്ന് ഐജി പറഞ്ഞു. എന്നാല്‍ ഭിക്ഷാടനം നടത്താന്‍ കണ്ണൂരില്‍ കഴിയാത്തതിന്റെ നിരാശയും കയ്യില്‍ പണമില്ലാത്തതിന്റെ നിരാശയുമാണ് പ്രതിയെ അക്രമത്തിന് പ്രേരിപ്പിച്ചത്. നേരത്തെ ഡെല്‍ഹി, അഗ്ര, എറണാകുളം, എന്നിവടങ്ങളിലുണ്ടായിരുന്ന ഇയാള്‍ ഭിക്ഷാടനം നടത്താനാണ് കണ്ണൂരിലേക്ക് എത്തിയത്. സ്ഥിരമായി ബീഡി വലിക്കുന്നയാളാണെന്നും അതിനായി ഉപയോഗിക്കുന്ന തീപ്പെട്ടി കൊണ്ടാണ് തീ വെച്ചതെന്നും സംഭവത്തില്‍ തീവ്രവാദ ബന്ധമില്ലെന്നും ഐജി വ്യക്തമാക്കി.

പ്രതിയുടെ ചോദ്യം ചെയ്യല്‍, വൈദ്യ പരിശോധന എന്നിവ നടത്തിയിട്ടുണ്ട്. ഇതിനു ശേഷം കോടതിയില്‍ ഹാജരാക്കും. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാള്‍ നേരത്തെ മറ്റു കേസുകളില്‍ പ്രതിയാണോയെന്ന കാര്യം ഇതുവരെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ല. കണ്ണൂര്‍ സിറ്റി സിഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ ജീവിത സാഹചര്യമറിയുന്നതിനായി കൊല്‍കത്തയിലേക്ക് തിരിച്ചിട്ടുണ്ട്. തീവയ്പിനെ കുറിച്ച് മറ്റു എന്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി കണ്ണൂര്‍ എസിപി ടി കെ രത്‌നകുമാര്‍ നേതൃത്വം നല്‍കുന്ന പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഐജി പറഞ്ഞു.


നേരത്തെ ഉത്തര മേഖലാ ഐജി നീരജ് കുമാര്‍ ഗുപ്ത, കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അക്രമി കത്തിച്ച ട്രെയിനിന്റെ ബോഗികള്‍ പരിശോധിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. ഫോറന്‍സിക് വിഭാഗവും ട്രെയിനില്‍ പരിശോധന നടത്തി.

Keywords: Kerala News, Kannur News, Kannur Train Fire, Malayalam News, Crime News, Crime, Kannur Police, Kerala Police, Niraj Kumar Gupta, Kannur train fire case: Kolkata native arrested.< !- START disable copy paste -->

Post a Comment