Train Fire | കണ്ണൂർ ട്രെയിൻ തീവയ്പ്: പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കും
Jun 3, 2023, 11:17 IST
കണ്ണൂർ: (www.kvartha.com) റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിന് തീവെച്ച കേസിൽ പ്രതിയായ പശ്ചിമ ബംഗാള്‍ സ്വദേശിയെ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഭിക്ഷാടനം അനുവദിക്കാത്തതാണ് ട്രെയിന്‍ തീവയ്പിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപോർട്. വെളളിയാഴ്ച രാത്രിയോടെ പ്രതിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം പ്രതിയെ തിരിച്ചറിയില്‍ പരേഡിന് വിധേയനാക്കും.
24 സൗത് പര്‍ഗാന ജില്ലയിലെ പ്രസോന്‍ ജിത് സിക്ദര്‍ (40) ആണ് അറസ്റ്റിലായത്. ഇയാള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്ന് അന്വേഷണ സംഘം പറയുന്നു. ഭിക്ഷാടനത്തിലൂടെ പണം സ്വരൂപിക്കാനാവാത്തതിന്റെ നിരാശയിലാണ് ഇയാള്‍ ട്രെയിനിന് തീവെച്ചതെന്ന് കണ്ണൂര്‍ അസി. കമീഷണര്‍ ടി കെ രത്‌നകുമാര്‍ അറിയിച്ചു. എസിപിയുടെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ ടൗണ്‍ സിഐ പിഎം ബിനു മോഹനാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വ്യാഴാഴ്ച പുലര്‍ചെ ഒരു മണിയോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ എട്ടാം യാര്‍ഡില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍ - ആലപ്പുഴ എക്സിക്യൂടീവ് എക്സ്പ്രസില്‍ തീവയ്പ് നടന്നത്. ഒരു ബോഗി മുഴുവനായും കത്തിനശിച്ചിരുന്നു. സംഭവം നടന്ന വ്യാഴാഴ്ച തന്നെ പ്രസോന്‍ ജിത് സിക്ദറിനെ പൊലീസ് കണ്ണൂര്‍ നഗരത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഭിക്ഷാടനം നടത്തിയാണ് ഇയാള്‍ ചിലവിനുള്ള പണം കണ്ടെത്തിയിരുന്നത്.
'മൂന്ന് ദിവസം മുമ്പാണ് പ്രസോന്‍ ജിത് തലശേരിയിലെത്തിയത്. കാല്‍നടയായി കണ്ണൂരിലെത്തിയ ഇയാളെ റെയില്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഭിക്ഷാടനം നടത്തുന്നത് പൊലീസ് തടഞ്ഞിരുന്നു. ഇതിന്റെ വിരോധത്തിലാണ് ട്രെയിനിന് തീയിട്ടതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സ്ഥിരമായി ബീഡി വലിക്കുന്ന സ്വഭാവമുള്ള ഇയാള്‍ കൈയിലുണ്ടായിരുന്ന തീപ്പെട്ടി ഉപയോഗിച്ചാണ് തീയിട്ടതെന്നാണ് പൊലീസിന് ലഭിച്ച മൊഴി', പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാറിന്റെ മേല്‍നോട്ടത്തില്‍ അസി. കമീഷണര്‍ ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസന്വേഷിക്കുന്നത്.
Keywords: News, Kerala, Kannur, Crime, Police, Train Fire, Elathur Train Fire, RPF Investigation, Kannur train fire: accused will be subjected to an identification parade.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.