Follow KVARTHA on Google news Follow Us!
ad

Arrested | കണ്ണൂരില്‍ എംഡിഎംഎയും സ്പിരറ്റും പിടികൂടി; 3 യുവാക്കള്‍ അറസ്റ്റില്‍, ഒരാള്‍ ഓടി രക്ഷപ്പെട്ടു

പൊലീസിനെ കണ്ട് വാഹനം റിവേഴ്സ് എടുത്ത് പോകാന്‍ ശ്രമിക്കവേയാണ് പിടികൂടിയത് Kannur, Youths, Arrested, MDMA, Spirit
കണ്ണൂര്‍: (www.kvartha.com) മാരക മയക്കുമരുന്നായ എം ഡി എം എയും കഞ്ചാവും 924 ലിറ്റര്‍ സ്പിരിറ്റും കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടി. തിങ്കളാഴ്ച രാത്രിയില്‍ നടന്ന പരിശോധനയില്‍ കണ്ണൂര്‍ യോഗശാല റോഡില്‍വെച്ച് ആഡംബബര കാറില്‍ വില്‍പനക്കായി കൊണ്ടുവന്ന 4.26ഗ്രാം എം ഡി എം എയും 3.07 ഗ്രാം കഞ്ചാവുമായി കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത് പരിധിയിലെ പി അരുണ്‍ (27), അജിനാസ്(27), കെ ഷാലിന്‍(30) എന്നിവരാണ് പിടിയിലായത്. ഇവരെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെത്തിച്ച് എന്‍ ഡി പി എസ് ആക്റ്റ് പ്രകാരം കേസെടുത്തു. 

പൊലീസ് പറയുന്നത്: സിറ്റി പൊലീസ് കമീഷനര്‍ അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം മയക്കുമരുന്നിന്റെ ഉപയോഗവും വില്‍പനയും തടയുന്നതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കണ്ണൂര്‍ സിറ്റി ഡാന്‍സാഫും, അതത് സ്റ്റേഷന്‍ പരിധിയിലെ പൊലീസും ചേര്‍ന്ന് നടത്തി വരുന്ന ക്ലീന്‍സിറ്റി പദ്ധതിയുടെ ഭാഗമായുളള  പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. 

News, Kerala, Kerala-News, Kannur-News, Kannur, Youths, Arrested, MDMA, Spirit, Kannur: Three youths arrested with MDMA and spirit.


ചൊവ്വാഴ്ച പുലര്‍ചെ പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിന് മുന്‍വശത്തുവെച്ച് നിയമ വിരുദ്ധമായി കാറില്‍ 28 കന്നാസുകളിലായി കടത്തികൊണ്ട് വന്ന 924 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തിട്ടുണ്ട്. പൊലീസിനെ കണ്ട് പെട്ടന്ന് വാഹനം റിവേഴ്സ് എടുത്ത് പോകാന്‍ ശ്രമിക്കവേയാണ് പിടികൂടിയത്. വാഹനം ഓടിച്ചു വന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ കുറിച്ച് അന്വേഷിച്ച് വരികയാണ്. പിന്നീട് ടൗണ്‍ സ്റ്റേഷനില്‍ അബ്കാരി ആക്റ്റ് പ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്തു.

കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐമാരായ സി എച് നസീബ്, ഹാരിഷ്, മഹിജന്‍, എ എസ് ഐ മാരായ അജയന്‍, രഞ്ജിത്ത്, എസ് സി പി ഒ മിഥുന്‍, സി പി ഒ മാരായ നാസര്‍, റമീസ്, മെല്‍വിന്‍, ശ്രീജേഷ്, റജില്‍രാജ്, ബിനു, രാഹുല്‍, അനൂപ് എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.

Keywords: News, Kerala, Kerala-News, Kannur-News, Kannur, Youths, Arrested, MDMA, Spirit,
Kannur: Three youths arrested with MDMA and spirit.

Post a Comment