SDPI Protest | തെരുവുനായയുടെ ആക്രമണത്തില്‍ അധികൃതരുടെ നിസ്സംഗതയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കലക്‌ട്രേറ്റ് മാര്‍ച് നടത്തി

 


കണ്ണൂര്‍: (www.kvartha.com) തെരുവുനായയുടെ ആക്രമണത്തില്‍ അധികൃതരുടെ നിസ്സംഗതയില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച് നടത്തി. തെരുവ് നായ്ക്കളില്‍ നിന്ന് കണ്ണൂരിനെ രക്ഷിക്കുക, ഭരണകൂടം നിസ്സംഗത വെടിയുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ചൊവ്വാഴ്ച രാവിലെ ചേമ്പര്‍ ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച് കാള്‍ടെക്സ് വഴി കലക്‌ട്രേറ്റ് പ്രധാന കവാടത്തില്‍ സമാപിച്ചു. പ്രധാന കവാടം പൊലീസ് ബാരികേഡ് വെച്ച് അടച്ചിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജലപീരങ്കിയടക്കം കനത്ത സന്നാഹവുമായി ടൗണ്‍ പൊലീസും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.

മാര്‍ചിന് ശേഷം പ്രതിഷേധ യോഗം എസ്ഡിപിഐ ജില്ലാ ജെനറല്‍ സെക്രടറി ബശീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എബിസി പോഗ്രാം കൃത്യമായി നടപ്പില്‍ വരുത്താത്തതാണ് തെരുവ് പട്ടികള്‍ പെരുകാനുള്ള പ്രധാന കാരണം. ഭരണാധികാരികളുടെ കുറ്റകരമായ നിസ്സംഗത  തുടര്‍ന്നു പോവുകയാണെങ്കില്‍ അധികാരികളെ തെരുവില്‍ തടയുമെന്ന്  ഉദ്ഘാടന പ്രസംഗത്തില്‍ ബശീര്‍  കണ്ണാടിപറമ്പ താക്കീത് നല്‍കി. തെരുവ് നായ്ക്കളെ പിടികൂടി പ്രജനന നിയന്ത്രണ പ്രവര്‍ത്തനങ്ങളും പ്രതിരോധകുത്തിവയ്പും കാര്യക്ഷമമായി നടപ്പില്‍ വരുത്തുന്നതിന് ജില്ലാ ഭരണാധികാരിയുടെ മേല്‍നോട്ടത്തില്‍ സ്ഥിരം സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ സെക്രടറി എ പി മുസ്തഫ സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ എ ഫൈസല്‍, സുഫീറ അലി, മുഴപ്പിലങ്ങാട് പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷ കെവി റജീന ടീചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശംസുദ്ധീന്‍ മൗലവി, മുസ്തഫ കൂടക്കടവ്, ശഫീക് പി സി, അബ്ദുള്ള നാറാത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

SDPI Protest | തെരുവുനായയുടെ ആക്രമണത്തില്‍ അധികൃതരുടെ നിസ്സംഗതയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കലക്‌ട്രേറ്റ് മാര്‍ച് നടത്തി


Keywords:  News, Kerala, Kerala-News, Kannur-News, SDPI, Protest, Kannur, Stray Dog, Attack, Kannur: SDPI protested against stray dog attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia