Follow KVARTHA on Google news Follow Us!
ad

Police Booked | മയ്യിലില്‍ വ്യാജരേഖ ചമച്ച് കുടുംബശ്രീയില്‍ നിന്ന് പണം തട്ടിയെടുത്തതായി പരാതി; 3 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

'സെക്രടറിയുടെ കള്ള ഒപ്പിട്ട് ബാങ്കില്‍ ജോയിന്റ് അകൗണ്ടില്‍ നിക്ഷേപിച്ച തുകയാണ് തട്ടിയത്' Kannur, Mayyil, Police Booked, Money Extorted, Kudumbashree
കണ്ണൂര്‍: (www.kvartha.com) മയ്യില്‍ കുടുംബശ്രീ യൂനിറ്റില്‍ നിന്നും വ്യാജരേഖ ചമച്ച് പണം തട്ടിയെടുത്തെന്ന പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കോടതി നിര്‍ദേശപ്രകാരം മയ്യില്‍ പൊലീസ് കേസെടുത്തു. കുടുംബശ്രീ യൂനിറ്റ് സെക്രടറി കണ്ണാടിപറമ്പ് പുല്ലൂപ്പിയിലെ പനയന്‍ ഹൗസില്‍ വനജയുടെ പരാതിയിലാണ് കേസ്. 

അനുഗ്രഹ കുടുംബശ്രീ യൂനിറ്റ് പ്രസിഡന്റായായിരുന്ന പരാതിക്കാരി അറിയാതെ 2019 ജൂണ്‍ ആറിന് വ്യാജ ഒപ്പിട്ട് ബാങ്കില്‍ ജോയിന്റ് അകൗണ്ടില്‍ നിക്ഷേപിച്ചിരുന്ന 35,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ യൂനിറ്റ് സെക്രടറിയായിരുന്ന നാറാത്ത് ഗ്രാമ പഞ്ചായത് പരിധിയിലെ ദീപ, അന്നത്തെ കണ്ണാടിപറമ്പ് സര്‍വീസ് സഹകരണ ബാങ്ക് സെക്രടറി, കുടുംബശ്രീ മിഷന്‍ അകൗണ്ടന്റ് സലീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 

ആള്‍മാറാട്ടം, വഞ്ചനയിലൂടെ പണം കൈക്കലാക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കൊണ്ടുള്ള വകുപ്പുകള്‍ ചാര്‍ത്തിയാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കണ്ണൂരിലെ അഭിഭാഷകന്‍ അഡ്വ. പി സി വിവേക് മുഖാന്തിരം നല്‍കിയ പരാതിയിലാണ് കോടതി നിര്‍ദേശവും പൊലീസ് നടപടിയും ഉണ്ടായത്. കുടുംബശ്രീ തുക തട്ടിയതുമായ വിവാദങ്ങള്‍ മയ്യില്‍ മേഖലയില്‍ ചര്‍ചയായിരുന്നു.

News, Kerala, Kerala-News, Court, Case, Kudumbashree, Complaint, Police, Court, Kannur-News, Regional-News, Kannur: Police booked against three persons who extorted money from Kudumbashree by forging documents.


Keywords: News, Kerala, Kerala-News, Court, Case, Kudumbashree, Complaint, Police, Court, Kannur-News, Regional-News, Kannur: Police booked against three persons who extorted money from Kudumbashree by forging documents.

Post a Comment