കണ്ണൂര്‍: (www.kvartha.com) വിവാദ യൂട്യൂബര്‍ 'തൊപ്പി' എന്ന നിഹാദിനെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. നേരത്തെ വളാഞ്ചേരി പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചാണ് തൊപ്പിക്ക് ജാമ്യം നല്‍കിയത്.
അശ്ലീല പരാമര്‍ശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കണ്ണൂര്‍ കണ്ണപുരം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത്. അശ്ലീല പ്രയോഗങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപിച്ചതിന് ഐടി ആക്ട് 67 പ്രകാരമാണ് കേസെടുത്തത്. ഇത് ജാമ്യം കിട്ടാവുന്ന വകുപ്പായതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ചെറുകുന്ന് സ്വദേശി പി പി അരുണിന്റെ പരാതിയിലാണ് കേസെടുത്തത്.
Keywords: News, Kerala, Kerala-News, Kannur-News, Kannur, Kannapuram Police, Arrested, YouTuber, Thoppi, Bail, Kannur: Kannapuram police arrested YouTuber Thoppi and gets bail.