കണ്ണൂര്‍: (www.kvartha.com) റെയില്‍വെ പാളത്തിന് സമീപം ദിവസങ്ങള്‍ പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി. ചാല 12 കണ്ടിക്ക് സമീപമാണ് സംഭവം. റെയില്‍ പാളത്തിനരികിലുള്ള കുറ്റിക്കാട്ടില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
എടക്കാട് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുള്ളതിനാല്‍ അഴുകിയ നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ട്രെയിനില്‍നിന്ന് വീണതോ ട്രെയിന്‍ തട്ടിയതോ ആകാമെന്ന നിഗമനത്തിലാണ് പൊലീസ്.
Keywords: News, Kerala, Kerala-News, Kannur-News, Regional-News, Kannur, Dead Body, Railway Track, Police, Kannur: Dead Body Found Near Railway Track.