Follow KVARTHA on Google news Follow Us!
ad

Theft | കണ്ണൂര്‍ നഗരത്തിലെ വ്യാപാരസ്ഥാപനത്തില്‍ മുളക് പൊടിയെറിഞ്ഞ് വന്‍ കവര്‍ച; കംപ്യൂടറുകളും പണവും നഷ്ടപ്പെട്ടു

'ഷടറിന്റെ പൂട്ടുകള്‍ പൊട്ടിച്ച് അകത്ത് കയറുകയായിരുന്നു' Kannur, Computer, Cash, Stolen, Robbery, Police
കണ്ണൂര്‍: (www.kvartha.com) നഗരത്തിലെ തെക്കീബസാര്‍ ജോണ്‍ മിലിന്നടുത്തുള്ള കടയില്‍ വന്‍ കവര്‍ച. എസ് എസ് ബേറിങ്ങ് കംപനി എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. കോഴിക്കോട് സ്വദേശിയായ സുരേഷ് രാജിന്റേതാണ് സ്ഥാപനം.

ശനിയാഴ്ച രാത്രി കടയച്ചശേഷം പോയ ജീവനക്കാര്‍ രാവിലെ തുറക്കാന്‍ വന്നപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. തുടര്‍ന്ന് മാനേജര്‍ പ്രനീഷ് ടൗണ്‍ പൊലീസില്‍ വിവരമറിയിക്കയായിരുന്നു. കടയുടെ പൂട്ട് തകര്‍ത്താണ് കവര്‍ച നടത്തിയത്. 

ഒരു ഭാഗത്തെ ഷടറിന്റെ പൂട്ടുകള്‍ തകര്‍ത്ത മോഷ്ടാക്കള്‍ അകത്തെ ഗ്ലാസും പൊട്ടിച്ചാണ് ഉള്ളിലേക്ക് കടന്നതെന്ന് സംശയിക്കുന്നു. ഗ്ലാസ് ചീളുകള്‍ പുറത്ത് ചിതറിക്കിടക്കുകയായിരുന്നു. മോഷ്ടാക്കള്‍ മുളക് പൊടി വിതറിയാണ് സ്ഥലം വിട്ടത്. സി ഐ ബിനു മോഹനന്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി സി ടി വി കാമറകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

News, Kerala, Kerala-News, News-Malayalam, Kannur, Computer, Cash, Stolen, Robbery, Police, Kannur: Computers and cash stolen from shop.



Keywords: News, Kerala, Kerala-News, News-Malayalam, Kannur, Computer, Cash, Stolen, Robbery, Police, Kannur: Computers and cash stolen from shop.

Post a Comment