Kannur airport | കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി ലഭിച്ചില്ല, നിരാശയില്‍ വടക്കേമലബാറിലെ വ്യവസായ സംരഭകര്‍

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ ലഭിക്കാത്തത് വടക്കെ മലബാറിലെ വ്യാപാരികളെയും വ്യവസായ സംരഭകരെയും നിരാശരാക്കുന്നു. കണ്ണൂരിന്റെ വ്യവസായ-ടൂറിസം മേഖലയുടെ അനന്ത സാധ്യതകള്‍ ഇല്ലാതായി മാറുകയാണെന്ന് നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍ പറയുന്നു.

ഉത്തരമലബാറിന്റെ വ്യാവസായിക ഇടനാഴികൂടിയായ വിമാനത്താവളത്തിന്റെ സ്വപ്നങ്ങള്‍ നിരന്തരമായ കേന്ദ്ര അവഗണയില്‍ തകര്‍ന്നടിയുകയാണ്. വിദേശ വിമാനങ്ങള്‍ എത്താത്തത് കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും കൊമേഴ്സ് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. വ്യാപാരികള്‍ക്കും വ്യവസായ സംരഭകര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു കാര്‍ഗോ കോംപ്ലക്സ്.

പ്രധാനമായും കയറ്റുമതി ലക്ഷ്യമിട്ട് ആരംഭിച്ച കാര്‍ഗോ കോംപ്ലക്‌സിന്റെ പ്രവര്‍ത്തനം രണ്ടുവര്‍ഷം പിന്നിട്ടിട്ടും മന്ദഗതിയിലാണ്. ചരക്കുനീക്കത്തില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ല. വിമാന സര്‍വീസുകളുടെ കുറവും ചരക്ക് മാത്രം കൈകാര്യം ചെയ്യുന്ന കാര്‍ഗോ വിമാനങ്ങള്‍ സര്‍വീസ് നടത്താത്തതുമാണ് പ്രധാന കാരണം. 9000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള കണ്ണൂര്‍ വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സിന് 12,000 മെട്രിക് ടണ്‍ ചരക്ക് വഹിക്കാന്‍ ശേഷിയുണ്ട്.

സാധാരണ ചരക്കുകള്‍ക്കുപുറമെ മത്സ്യമാംസാദികള്‍, പൂക്കള്‍, മരുന്നുകള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ കേടുകൂടാതെ സൂക്ഷിക്കാനും കയറ്റി അയക്കാനുമുള്ള സൗകര്യമുണ്ട്. ഭക്ഷ്യവസ്തുക്കളും കാര്‍ഷികോല്‍പന്നങ്ങളും സൂക്ഷിക്കുന്നതിനായി കോള്‍ഡ് സ്റ്റോറേജ് സംവിധാനവുമുണ്ട്. എന്നാല്‍ മാസം 300 മുതല്‍ 400 വരെ മെട്രിക് ടണ്‍ ചരക്ക് മാത്രമാണ് കണ്ണൂരില്‍ നിന്ന് വിദേശത്തേക്ക് കയറ്റി അയക്കുന്നത്. കൊച്ചി വിമാനത്താവളത്തില്‍ ഇത് 3000 മെട്രിക് ടണോളമാണ്.

Kannur airport | കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി ലഭിച്ചില്ല, നിരാശയില്‍ വടക്കേമലബാറിലെ വ്യവസായ സംരഭകര്‍

മലബാറിന്റെ എയര്‍ കാര്‍ഗോ ഹബ് എന്ന നിലയികാര്‍ഗോ കോംപ്ലക്‌സിന്റെ പ്രവര്‍ത്തനം രണ്ടുവര്‍ഷം പിന്നിട്ടിട്ടും മന്ദഗതിയി കണ്ണൂര്‍ വിമാനത്താവളത്തെ വികസിപ്പിക്കാമെന്നായിരുന്നു കിയാലിന്റെ പ്രതീക്ഷ. എന്നാല്‍ കേന്ദ്രസര്‍കാര്‍ നയം കാരണം ഇതൊന്നും നടക്കാതെ നിത്യചിലവുകള്‍ക്കായി ഞെരങ്ങുകയാണ് കണ്ണൂര്‍ വിമാനത്താവളം.

Keywords:  Kannur airport did not get point-of-call status, leaving industrialists in North Malabar disappointed,  Kannur, News, Kannur airport, Cargo, Business Men, Allegation, Flight, Kerala, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia