ചെന്നൈ: (www.kvartha.com) നായകനായി അരങ്ങേറ്റത്തിന് ഒരുങ്ങവെ സൂരജ് കുമാര്‍ എന്ന കന്നട യുവ നടന്‍ ധ്രുവന് (24) അപകടം. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ധ്രുവന്റെ കാല്‍ മുറിച്ച് മാറ്റി. ആദ്യമായി നായകനായ സിനിമ റിലീസ് ചെയ്യാനിരിക്കവേയാണ് സൂരജ് കുമാര്‍ വാഹനാപകടത്തില്‍ പെട്ടത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം നടന്നത്. സൂരജ് കുമാര്‍ സഞ്ചരിച്ച ബൈകും ട്രിപര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മൈസൂറു- ഊട്ടി റോഡില്‍വെച്ചാണ് താരത്തിന് അപകടമുണ്ടായത്. ട്രാക്ടറിനെ ഓവര്‍ടേയ്ക്ക് ചെയ്യാന്‍ ശ്രമിക്കവെ താരത്തിന് ബൈകിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അപകടം സംഭവിക്കുകയുമായിരുന്നുവെന്നാണ് വിവരം.
പരുക്കേറ്റ താരത്തിനെ മണിപ്പാല്‍ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. ധ്രുവന്‍ ഊട്ടിയില്‍ നിന്ന് മടങ്ങവേയായാണ് അപകടം ഉണ്ടായത് എന്ന് പൊലീസ് വ്യക്തമാക്കി. ലോറിയുടെ ടയറിന്റെ അടിയില്‍ കാല്‍ കുടുങ്ങുകയും ചതയുകയുമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട താരം വിദഗ്ധ ചികിത്സയിലാണെന്നും പൊലീസ് വ്യക്തമാക്കി.
കന്നട നടന്‍ ശിവ രാജ് കുമാര്‍ തന്റെ ഭാര്യ ഗീതയ്‌ക്കൊപ്പം സൂരജ് കുമാറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഐരാവത, തരക് തുടങ്ങിയ സിനിമകളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച് സൂരജ് കുമാര്‍ നായകനായി അരങ്ങേറാന്‍ ഒരുങ്ങവെയാണ് അപകടം സംഭവിച്ചത്.
കന്നട സിനിമ നിര്‍മാതാവായ എസ് എ ശ്രീനിവാസന്റെ മകനാണ് സൂരജ് കുമാര്‍. ആദ്യ ചിത്രം 'രഥം' റിലീസിന് തയ്യാറെടുക്കവെ താരത്തിന് ഇത്തരത്തില്‍ ദാരുണമായ ഒരു അപകടമുണ്ടായതിന്റെ ഞെട്ടലിലാണ് ആരാധര്‍. നടി പ്രിയ വാര്യര്‍ നായികയാകുന്ന ചിത്രമാണ് 'രഥം'. സൂരജ് കുമാറിന് വളരെ പ്രതീക്ഷയുള്ള ചിത്രമായിരുന്നു. എന്തായാലും സൂരജ് കുമാറിന് പെട്ടെന്ന് ആശുപത്രി വിടാനാകട്ടെയെന്നാണ് ആരാധകര്‍ പ്രാര്‍ഥിക്കുന്നത്.
Keywords: News, National, National-News, Accident-News, Kannada, Actor, Suraj Kumar, Lost, Leg Injured, Accident, Kannada Actor Suraj Kumar Loses Right Leg In Accident Ahead Of His Debut.