Follow KVARTHA on Google news Follow Us!
ad

Grave | 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തം കുഴിമാടം തോണ്ടിവെച്ചു; ഒടുവില്‍ 96-ാം വയസില്‍ സ്വയം നിര്‍മിച്ച കല്ലറയില്‍ കര്‍ഷകന് അന്ത്യ വിശ്രമം

മരണത്തിന് മുന്‍പ് അമരത്വം സംബന്ധിച്ച നിരവധി വിശ്വാസങ്ങള്‍ ഗ്രാമത്തിലുള്ളവരുമായി നിരന്തരം സംസാരിച്ചിരുന്നു Kalaburagi, Man, Grave, Dug Himself, 15 Year
കലബുറഗി: (www.kvartha.com) മരണത്തിനുശേഷം വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഓര്‍മിക്കാന്‍ വേറിട്ട കാര്യം ചെയ്തുവെച്ച് വയോധികന്‍ യാത്രയായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വയം നിര്‍മിച്ച കല്ലറയില്‍ കര്‍ഷകന് അന്ത്യ വിശ്രമമൊരുക്കിയിരിക്കുകയാണ്. കലബുറഗിയിലെ 96 വയസ് പ്രായമുള്ള സിദ്ദപ്പ മാല്‍കപ്പയെയാണ് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയാള്‍ നിര്‍മിച്ച കല്ലറയില്‍ അടക്കം ചെയ്തത്. 

ബുധനാഴ്ചയാണ് സിദ്ദപ്പ മരിച്ചത്. പിതാവിന്റെ ആഗ്രഹം അനുസരിച്ച് അമ്മയുടെ കല്ലറയ്ക്ക് സമീപത്ത് തന്നെ ഒരുക്കിയ കല്ലറയിലാണ് സിദ്ദപ്പയേയും മക്കള്‍ സംസ്‌കരിച്ചത്. നാല് ആണ്‍ മക്കളുടെ പിതാവായ സിദ്ദപ്പ രണ്ട് കല്ലറകളാണ് തയ്യാറാക്കിയത്. സ്വന്തം ആവശ്യത്തിനും ഭാര്യയ്ക്ക് വേണ്ടിയും ആയിരുന്നു ഇവ. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിദ്ദപ്പയുടെ ഭാര്യ നീലമ്മ മരണപ്പെട്ടപ്പോള്‍ ഈ കല്ലറകളിലൊന്നിലാണ് സംസ്‌കരിച്ചത്.

മരണത്തിന് മുന്‍പ് അമരത്വം സംബന്ധിച്ച നിരവധി വിശ്വാസങ്ങള്‍ ഗ്രാമത്തിലുള്ളവരുമായി നിരന്തരം സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു സിദ്ദപ്പയെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതിന് പുറമേ 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിദ്ദപ്പയും ഭാര്യയും ദീക്ഷ സ്വീകരിക്കുകയും ചെയ്തിരുന്നു. ആചാരപ്രകാരം വീരശൈവ വിശ്വാസ പ്രകാരമായിരുന്നു ഇരുവരേയും സംസ്‌കരിച്ചത്.

News, National, National-News, Regional-News, Religion-News, Religion, Kalaburagi, Man, Grave, Dug Himself, 15 Years, Buried, Kalaburagi man buried in grave he dug for himself 15-years-ago.


Keywords: News, National, National-News, Regional-News, Religion-News, Religion, Kalaburagi, Man, Grave, Dug Himself, 15 Years, Buried, Kalaburagi man buried in grave he dug for himself 15-years-ago.


Post a Comment