മണ്ണാര്‍ക്കാട് കോടതിയില്‍ വെള്ളിയാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിക്കും. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപോര്‍ടില്‍ ഒളിയിടം പൊലീസ് വ്യക്തമാക്കിയില്ല. കോഴിക്കോട് മേപ്പയൂരിനടുത്ത് കുട്ടോത്ത് നിന്നാണ് ബുധനാഴ്ച രാത്രി ഏഴുമണിയോടെ വിദ്യയെ അഗളി പൊലീസ് പിടികൂടിയത്. എന്നാല്‍ ആരുടെ വീട്ടില്‍ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ജൂണ്‍ ആറിനാണ് വിദ്യക്കെതിരെ അഗളി പൊലീസ് കേസെടുത്തത്. 16 ദിവസങ്ങള്‍ക്ക് ശേഷമാണ് വിദ്യയെ പൊലീസ് അറസ്റ്റുചെയ്യുന്നത്. പൊലീസിന്റെ മെല്ലെപ്പോക്ക് നയത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയരുന്നതിനിടെയാണ് കഴിഞ്ഞദിവസം പിടിയിലാകുന്നത്.
ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് വിദ്യ പൊലീസിന് മൊഴി നല്‍കിയിരുന്നു. മഹാരാജാസിന്റെയെന്നല്ല ഒരു കോളജിന്റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നായിരുന്നു ചോദ്യംചെയ്യലില്‍ വിദ്യയുടെ നിലപാട്. അകാഡമിക് നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാന്‍ അവസരം ലഭിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വിദ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
Keywords: K Vidya denies allegations in court, Palakkad, News, Politics, K Vidya, Court, Lawyer, Fake Certificate, Police, Trending, Kerala.