Follow KVARTHA on Google news Follow Us!
ad

K T Jaleel | ചട്ടങ്ങളുടെ നൂലാമാലയില്‍ കുരുങ്ങി തകര്‍ന്ന് പോകുമായിരുന്ന ഒരു വിദ്യാര്‍ഥിയെ കൈപ്പിടിച്ച് ഉയര്‍ത്തിയതിന്റെ പേരില്‍ തന്നെ കൊല്ലാക്കൊല ചെയ്തവരുണ്ട്, വഴിതടഞ്ഞവരുണ്ട്, തൂക്കിക്കൊല്ലാന്‍ ആക്രോശിച്ചവരുണ്ട്, അവരോടെനിക്ക് സഹതാപമേ ഉള്ളൂ; ഒരു കാലത്ത് വിവാദത്തില്‍ കുടുങ്ങിയ ആ കേമന്‍ ഇന്ന് ബി ടെക് കഴിഞ്ഞ് സര്‍കാര്‍ സര്‍വീസില്‍ എന്‍ജിനീയറായി നിയമനം തേടി, സന്തോഷ വാര്‍ത്ത പങ്കിട്ടും എതിരാളികളെ കളിയാക്കിയും കെടി ജലീല്‍

സാങ്കേതികത്വം പറഞ്ഞ് അവനെ മടക്കി അയച്ചിരുന്നെങ്കില്‍ ഒരു മിടുമിടുക്കനെ കേരളത്തിന് നഷ്ടപ്പെടുമായിരുന്നു KT Jaleel, FB Post, Controversy, Engineering
മലപ്പുറം: (www.kvartha.com) ചട്ടങ്ങളുടെ നൂലാമാലയില്‍ കുരുങ്ങി തകര്‍ന്ന് പോകുമായിരുന്ന ഒരു വിദ്യാര്‍ഥിയെ കൈപ്പിടിച്ച് ഉയര്‍ത്തിയതിന്റെ സന്തോഷ വാര്‍ത്ത പങ്കുവച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. തന്റെ ഫേസ് ബുക് പേജിലൂടെയാണ് ആ സന്തോഷ വാര്‍ത്ത ജലീല്‍ പങ്കുവച്ചത്.

ഓര്‍മയുണ്ടോ ആ മിടുക്കനെ എന്നു പറഞ്ഞാണ് ജലീല്‍ പോസ്റ്റ് തുടങ്ങുന്നത്. സാങ്കേതിക സര്‍വകലാശാലയില്‍ മാര്‍ക് ദാനം നല്‍കി ഞാന്‍ വിജയിപ്പിച്ചു എന്ന് യുഡിഎഫും ബിജെപിയും മാധ്യമങ്ങളും അപവാദവും പച്ചക്കള്ളവും പ്രചരിപ്പിച്ച ആ കേമന്‍ ബി ടെക് കഴിഞ്ഞ് സര്‍കാര്‍ സര്‍വീസില്‍ പി എസ് എസി പരീക്ഷയിലൂടെ എന്‍ജിനീയറായി നിയമനം നേടിയ കാര്യമാണ് ജലീല്‍ പോസ്റ്റിലൂടെ അറിയിച്ചത്. ദേവസ്വംബോര്‍ഡ് ക്ഷേത്രത്തിലെ ഒരു പാവം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്റെ മകന്‍ സ്വപ്നങ്ങളുടെ ചിറകിലേറി പറന്ന് തുടങ്ങിയിരിക്കുന്നു എന്നും ജലീല്‍ പോസ്റ്റില്‍ പറയുന്നു.

എന്‍ട്രന്‍സ് പരീക്ഷക്കുള്ള പരിശീലനത്തിന് പോലും പണമില്ലാത്ത നാളുകളില്‍ ക്ലാസില്‍ പഠിച്ചത് മാത്രം കൈമുതലാക്കി എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ എഴുതിയ ആ മിടുക്കന്‍ മികച്ച റാങ്കോടെ കൊല്ലം ടികെഎം എന്‍ജിനീയറിംഗ് കോളജില്‍ പ്രവേശനം നേടി.

പ്ലസ്ടു 96% മാര്‍കോടെ പാസ്സായെന്നും എന്‍ജിനീയറിംഗ് ഡിഗ്രിക്ക് എല്ലാ പേപറുകളിലും 90%-ല്‍ അധികം മാര്‍ക് വാങ്ങിയെന്നും ജലീല്‍ പോസ്റ്റില്‍ പറയുന്നു. ഒരു വിഷയത്തിന്റെ ഉത്തരക്കടലാസ് മൂല്യ നിര്‍ണയം നടത്തിയ അധ്യാപകരുടെ നോട്ടപ്പിശകില്‍ കരിഞ്ഞ് തീരുമായിരുന്ന അവന് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ കൈത്താങ്ങാകാനായതില്‍ എനിക്കുള്ള ആത്മസംതൃപ്തി കുന്നോളം വരുമെന്നും ജലീല്‍ പറയുന്നു.

ചട്ടങ്ങളുടെ നൂലാമാലയില്‍ കുരുങ്ങി തകര്‍ന്ന് പോകുമായിരുന്ന ഒരു വിദ്യാര്‍ഥിയെ കൈപ്പിടിച്ച് ഉയര്‍ത്തിയതിന്റെ പേരില്‍ എന്നെ കൊല്ലാക്കൊല ചെയ്തവരുണ്ട്. വഴിതടഞ്ഞവരുണ്ട്. തൂക്കിക്കൊല്ലാന്‍ ആക്രോശിച്ചവരുണ്ട്. അവരോടെനിക്ക് സഹതാപമേ ഉള്ളൂ. അന്ന് അങ്ങനെ ഒരു തീരുമാനം ഞാന്‍ എടുത്തില്ലായിരുന്നെങ്കില്‍ പിന്നാലെ നടന്ന പി എസ് സി പരീക്ഷ എഴുതാന്‍ ആ മിടുക്കന് കഴിയുമായിരുന്നില്ലെന്ന് ജലീല്‍ പറയുന്നു.

ഇനിയും ഉയര്‍ന്ന് പറക്കാന്‍ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന കുട്ടിക്ക് അര്‍ഹതപ്പെട്ടത് വാങ്ങിക്കൊടുക്കാനായതില്‍ ഞാന്‍ അനുഭവിക്കുന്ന സന്തോഷത്തിന് അതിരുകളില്ലെന്നും ജലീല്‍ പോസ്റ്റില്‍ പറയുന്നു. വിവാദത്തിലായ കുട്ടിയുടെ മൂത്ത സഹോദരിയും പി എസ് സി പരീക്ഷ എഴുതി മെയ്ന്‍ ലിസ്റ്റില്‍ ഇടം നേടി സര്‍കാര്‍ സ്‌കൂളില്‍ അധ്യാപികയായി ചേര്‍ന്ന വിവരവും ജലീല്‍ അറിയിച്ചു.

മക്കള്‍ക്കുവേണ്ടി ഒരുപാട് കഷ്ടപ്പെട്ട അച്ഛനും അമ്മക്കും തണല്‍ വിരിച്ച മകനെയും മകളെയും ഓര്‍ത്ത് നമുക്ക് അഭിമാനിക്കാം എന്നും ജലീല്‍ പറഞ്ഞു. സാങ്കേതികത്വം പറഞ്ഞ് അന്ന് ഞാന്‍ അവനെ മടക്കി അയച്ചിരുന്നെങ്കില്‍ ഒരു മിടുമിടുക്കനെ കേരളത്തിന് നഷ്ടപ്പെടുമായിരുന്നു.

ചട്ടങ്ങളും വകുപ്പുകളും ജനങ്ങളെ ദ്രോഹിക്കാന്‍ ഉപയോഗിക്കുന്നവര്‍ക്ക് മനുഷ്യത്വത്തിന്റെ പേരിലുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ അത് നീരസമുണ്ടാക്കുക സ്വാഭാവികം. നീതി അര്‍ഹിക്കുന്ന ഒരാള്‍ക്ക് തല പോയാലും അത് ഉറപ്പ് വരുത്താന്‍ കഴിയുമ്പോഴാണ് നമ്മള്‍ മനുഷ്യരാകുന്നതെന്നും ജലീല്‍ പോസ്റ്റില്‍ ഓര്‍മിപ്പിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഓര്‍മ്മയുണ്ടോ ആ മിടുക്കനെ?
സാങ്കേതിക സര്‍വ്വകലാശാലയില്‍ മാര്‍ക്ക്ദാനം നല്‍കി ഞാന്‍ വിജയിപ്പിച്ചു എന്ന് യു.ഡി.എഫും ബി.ജെ.പിയും മാധ്യമങ്ങളും അപവാദവും പച്ചക്കള്ളവും പ്രചരിപ്പിച്ച കേമന്‍ ബി.ടെക് കഴിഞ്ഞ് സര്‍ക്കാര്‍ സര്‍വീസില്‍ പി.എസ്.എസി പരീക്ഷയിലൂടെ എഞ്ചിനീയറായി നിയമനം നേടി. ദേവസ്വംബോര്‍ഡ് ക്ഷേത്രത്തിലെ ഒരു പാവം ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരന്റെ മകന്‍ സ്വപ്നങ്ങളുടെ ചിറകിലേറി പറന്ന് തുടങ്ങിയിരിക്കുന്നു.

എന്‍ട്രന്‍സ് പരീക്ഷക്കുള്ള പരിശീലനത്തിന് പോലും പണമില്ലാത്ത നാളുകളില്‍ ക്ലാസ്സില്‍ പഠിച്ചത് മാത്രം കൈമുതലാക്കി അവന്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ എഴുതി. മികച്ച റാങ്കോടെ കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം നേടി. പ്ലസ്ടു 96% മാര്‍ക്കോടെ പാസ്സായ കുട്ടി എഞ്ചിനീയറിംഗ് ഡിഗ്രിക്ക് എല്ലാ പേപ്പറുകളിലും 90%-ല്‍ അധികം മാര്‍ക്ക് വാങ്ങി വിജയിച്ചു. ഒരു വിഷയത്തിന്റെ ഉത്തരക്കടലാസ് മൂല്യ നിര്‍ണ്ണയം നടത്തിയ അദ്ധ്യാപകരുടെ നോട്ടപ്പിശകില്‍ കരിഞ്ഞ് തീരുമായിരുന്ന അവന് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ കൈത്താങ്ങാകാനായതില്‍ എനിക്കുള്ള ആത്മസംതൃപ്തി കുന്നോളം വരും.

ചട്ടങ്ങളുടെ നൂലാമാലയില്‍ കുരുങ്ങി തകര്‍ന്ന് പോകുമായിരുന്ന ഒരു വിദ്യാര്‍ത്ഥിയെ കൈപ്പിടിച്ച് ഉയര്‍ത്തിയതിന്റെ പേരില്‍ എന്നെ കൊല്ലാക്കൊല ചെയ്തവരുണ്ട്. വഴിതടഞ്ഞവരുണ്ട്. തൂക്കിക്കൊല്ലാന്‍ ആക്രോശിച്ചവരുണ്ട്. അവരോടെനിക്ക് സഹതാപമേ ഉള്ളൂ. അന്ന് അങ്ങിനെ ഒരു തീരുമാനം ഞാന്‍ എടുത്തില്ലായിരുന്നെങ്കില്‍ തൊട്ടുടനെ നടന്ന പി.എസ്.സി പരീക്ഷ എഴുതാന്‍ ആ മിടുക്കന് കഴിയുമായിരുന്നില്ല. ഇനിയും ഉയര്‍ന്ന് പറക്കാന്‍ മല്‍സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കെങ്കേമന് അര്‍ഹതപ്പെട്ടത് വാങ്ങിക്കൊടുക്കാനായതില്‍ ഞാന്‍ അനുഭവിക്കുന്ന സന്തോഷത്തിന് അതിരുകളില്ല.

K T Jaleel Facebook Post About Controversial Student, Malappuram, News, Politics, Education,  K T Jaleel, Facebook Post, Engineering, PSC, Kerala
 
അവന്റെ മൂത്ത സഹോദരിയും പി.എസ്.സി പരീക്ഷ എഴുതി മെയ്ന്‍ ലിസ്റ്റില്‍ ഇടം നേടി സര്‍ക്കാര്‍ സ്‌കൂളില്‍ അദ്ധ്യാപികയായി ചേര്‍ന്നത് ഈ അടുത്താണ്.

മക്കള്‍ക്കുവേണ്ടി ഒരുപാട് കഷ്ടപ്പെട്ട അച്ഛനും അമ്മക്കും തണല്‍ വിരിച്ച മകനെയും മകളെയും ഓര്‍ത്ത് നമുക്ക് അഭിമാനിക്കാം. സാങ്കേതികത്വം പറഞ്ഞ് അന്ന് ഞാന്‍ അവനെ മടക്കി അയച്ചിരുന്നെങ്കില്‍ ഒരു മിടുമിടുക്കനെ കേരളത്തിന് നഷ്ടപ്പെടുമായിരുന്നു.

ചട്ടങ്ങളും വകുപ്പുകളും ജനങ്ങളെ ദ്രോഹിക്കാന്‍ ഉപയോഗിക്കുന്നവര്‍ക്ക് മനുഷ്യത്വത്തിന്റെ പേരിലുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ അത് നീരസമുണ്ടാക്കുക സ്വാഭാവികം. നീതി അര്‍ഹിക്കുന്ന ഒരാള്‍ക്ക് തല പോയാലും അത് ഉറപ്പ് വരുത്താന്‍ കഴിയുമ്പോഴാണ് നമ്മള്‍ മനുഷ്യരാകുന്നത്.

 

Keywords: K T Jaleel Facebook Post About Controversial Student, Malappuram, News, Politics, Education,  K T Jaleel, Facebook Post, Engineering, PSC, Kerala. 

Post a Comment