K Surendran | കുറ്റം ചെയ്‌തെന്ന് ബോധ്യമുള്ളതുകൊണ്ടാണ് കെ സുധാകരന്റെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കാത്തതെന്ന് കെ സുരേന്ദ്രന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കുറ്റം ചെയ്‌തെന്ന് ബോധ്യമുള്ളതുകൊണ്ടാണ് വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കാത്തത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒരു കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഇത്രയും ഗുരുതരമായ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടും കോണ്‍ഗ്രസ് ഹൈകമാന്‍ഡ് മിണ്ടാത്തത് സിപിഎമുമായുള്ള അവിശുദ്ധ സഖ്യത്തിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.

പട്‌നയില്‍ പ്രതിപക്ഷ പാര്‍ടികള്‍ യോഗം ചേരുമ്പോഴാണ്, കേരളത്തില്‍ കെപിസിസി പ്രസിഡന്റിനെ സിപിഎം ഭരിക്കുന്ന സംസ്ഥാനത്തെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജന്‍സികള്‍ അഴിമതിക്കാരെ അറസ്റ്റ് ചെയ്യുന്നതിനെതിരെ ചേര്‍ന്ന യോഗത്തിനിടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ എംപി അറസ്റ്റിലായത് പ്രതിപക്ഷത്തിന്റെ നിലപാടുകള്‍ക്കുള്ള തിരിച്ചടിയാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

സുധാകരനും വിഡി സതീശനുമെതിരായ കേസുകളില്‍ ഇതുവരെ മെല്ലെപോക്ക് നടത്തിയ പൊലീസ് ഇപ്പോള്‍ കാണിക്കുന്ന ധൃതി, രാഷ്ട്രീയ അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് വേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് സുധാകരനെതിരെ സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പ് മാത്രം ചുമത്തിയതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

K Surendran | കുറ്റം ചെയ്‌തെന്ന് ബോധ്യമുള്ളതുകൊണ്ടാണ് കെ സുധാകരന്റെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കാത്തതെന്ന് കെ സുരേന്ദ്രന്‍

കെപിസിസി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തിട്ടും കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കാത്തത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന് അടിവരയിടുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഒളിംപിക്‌സ് അസോസിയേഷനിലെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് സംസാരിച്ച രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പോക്‌സോ കേസ് പ്രതിയായ മോന്‍സന്‍ മാവുങ്കലുമായി കെപിസിസി പ്രസിഡന്റിനുള്ള ബന്ധം വ്യക്തമാക്കണം. സംസ്ഥാനത്തെ എസ് എഫ് ഐ തട്ടിപ്പുകള്‍ക്കെതിരെ യൂത് കോണ്‍ഗ്രസും കെ എസ് യുവും സമര രംഗത്തിറങ്ങാത്തത് ബ്ലാക് മെയില്‍ രാഷ്ട്രീയത്തിന്റെ ഫലമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Keywords:  K Surendran About K Sudhakaran's Arrest, Thiruvananthapuram, News, K Surendran, Allegation, K Sudhakaran, Arrest, CPM, Congress, Corruption, Meeting, Politics, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script