Goodenough | ലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ കണ്ടുപിടിത്തം; നോബൽ സമ്മാന ജേതാവും ലിഥിയം അയൺ ബാറ്ററിയുടെ ഉപജ്ഞാതാവുമായ ജോൺ ഗുഡ്‌നഫിന് വിട
Jun 27, 2023, 11:07 IST
ടെക്‌സാസ്: (www.kvartha.com) ലിഥിയം അയൺ ബാറ്ററിയുടെ ഉപജ്ഞാതാവും നൊബേൽ സമ്മാന ജേതാവുമായ ശാസ്ത്രജ്ഞൻ ജോൺ ബി ഗുഡ്‌നഫിന് വിട ചൊല്ലി ലോകം. ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലെ എൻജിനീയറിംഗ് പ്രൊഫസറായ ഗുഡ്‌നഫ്, ടെക്സാസിലെ ഓസ്റ്റിനിലെ വസതിയിൽ വെച്ച് 100-ാം വയസിലാണ് അന്തരിച്ചത്. ഗുഡ്‌നഫിന്റെ മരണം ടെക്‌സാസ് യൂണിവേഴ്‌സിറ്റിയാണ് പുറത്തുവിട്ടത്.
ആധുനിക ജീവിതത്തിൽ ഏറ്റവും കാര്യക്ഷമമായ ലിഥിയം അയോൺ ബാറ്ററി സൃഷ്ടിച്ചത് ജോൺ ഗുഡ്‌നഫ് ആണ്. ഈ ബാറ്ററി മൊബൈൽ ഫോൺ, ലാപ്‌ടോപ് അടക്കം പല കാര്യങ്ങളിലും ഉപയോഗിക്കുന്നു. ലിഥിയം അയോൺ ബാറ്ററി കാരണം, ഫോസിൽ ഇന്ധനത്തെ ആശ്രയിക്കുന്നത് കുറഞ്ഞു.
ലോകത്തിന്റെ വികസനത്തിന് ഗുഡ്‌നഫ് വലിയ സംഭാവനയാണ് നൽകിയത്. സെൽഫോണുകൾ, കമ്പ്യൂട്ടറുകൾ, പേസ്മേക്കറുകൾ മുതൽ ഇലക്ട്രിക് കാറുകൾ വരെയുള്ള ഉപകരണങ്ങൾ റീചാർജ് ചെയ്യാൻ ലിഥിയം-അയൺ ബാറ്ററികൾ ആവശ്യമാണ്. 2019 ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനമാണ് ഗുഡ്നഫിന് ലഭിച്ചത്. 97-ാം വയസിൽ, മറ്റ് രണ്ട് ശാസ്ത്രജ്ഞരായ എം സ്റ്റാൻലി വിറ്റിംഗ്ഹാം, അകിര യോഷിനോ എന്നിവരുമായി അഭിമാനകരമായ അവാർഡ് പങ്കിട്ടപ്പോൾ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ നോബൽ സമ്മാന ജേതാവായി ഗുഡ്‌നഫ് മാറി.
1990-കളിലാണ് അദ്ദേഹം ഭാരം കുറഞ്ഞ ലിഥിയം ബാറ്ററി കണ്ടുപിടിച്ചത്. ഇതിനുമുമ്പ്, ബാറ്ററികളുടെ വലിപ്പം, കേടുപാടുകൾ എന്നിവയുടെ പ്രശ്നങ്ങൾ ധാരാളം ഉണ്ടായിരുന്നു. ജോൺ ഗുഡ്നഫിന്റെ കണ്ടെത്തലിനുശേഷം ബാറ്ററിയുടെ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായി. ബാറ്ററി സാങ്കേതിക വിദ്യയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വ്യാപകമായ ഉപയോഗം പ്രാപ്തമാക്കുകയും കൂടുതൽ സുസ്ഥിരമായ ഭാവിക്ക് വഴിയൊരുക്കുകയും ചെയ്തു.
Keywords: News, World, John B. Goodenough, Nobel Prize, Lithium-Ion Battery, Obituary, John B. Goodenough, Nobel Prize-Winning Creator of Lithium-Ion Battery, Dies at 100
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.