Jebi Mather | എസ് എഫ് ഐ നേതാവിന് വ്യാജരേഖയുണ്ടാക്കി അഡ്മിഷന്‍ വാങ്ങിക്കൊടുത്തെന്ന സംഭവത്തില്‍ ബാബുജാനെ സിപിഎം സംരക്ഷിക്കുന്നുവെന്ന് ജെബി മേത്തര്‍
Jun 21, 2023, 23:22 IST
കണ്ണൂര്‍: (www.kvartha.com) വ്യാജ രേഖ ഉണ്ടാക്കിയ നിഖില്‍ തോമസിന് അഡ്മിഷന്‍ വാങ്ങികൊടുത്തെന്ന സംഭവത്തില്‍ ബാബുജാനെ സി പി എം സംരക്ഷിക്കുകയാണെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി കുറ്റപ്പെടുത്തി.
ഈ കേസില്‍ പ്രതി സ്ഥാനത്തുള്ള വ്യക്തിയാണ് ബാബുജാന്‍. കുറ്റമെല്ലാം നിഖില്‍ തോമസിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് സിപിഎമും എസ് എഫ് ഐ യും ശ്രമിക്കുന്നത്. വ്യാജ രേഖ ചമച്ച കെ വിദ്യയെ പുറത്താക്കാതെ ഡി വൈ എഫ് ഐ യും സംരക്ഷിക്കുകയാണ്. വിദ്യ ആരുടെ മാനസ പുത്രിയാണ് എന്ന് സിപിഎം മറുപടി പറയണമെന്നും മഹിള കോണ്‍ഗ്രസ് ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യവേ അവര്‍ ആവശ്യപ്പെട്ടു.
നിഖിലിനെ പുറത്താക്കിയതു കൊണ്ട് പ്രശ്നം തീരില്ല. ജാതി അധിക്ഷേപം അടക്കം നിരവധി കേസിലെ പ്രതിയായ പിഎം ആര്‍ഷോയെ പുറത്താക്കാതെ പാര്‍ടി സംരക്ഷിക്കുകയാണ്. കുറ്റവാളികളെ സംരക്ഷിക്കുന്ന പാര്‍ടിയാണ് സിപിഎം. ഇപി ജയരാജന്റെ കുടുംബത്തിന്റെ റിസോര്‍ടില്‍ ഇഡി എത്തിയത് ദല്ലാളിന്റെ വേഷത്തിലാണ്.
ഇഡി പരിശോധന നടത്തി രേഖകള്‍ കണ്ടെടുത്ത സ്ഥാപനം എങ്ങനെ കേന്ദ്രമന്ത്രി ചന്ദ്രശേഖറിന് ബന്ധമുള്ള സ്ഥാപനം വാങ്ങി. കേന്ദ്ര - കേരള സര്‍കാരുകള്‍ ഇത് അന്വേഷിക്കണം. പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട 280 പേര്‍ക്ക് പ്രതിപക്ഷ നേതാവ് മുന്‍ കൈ എടുത്ത് വീട് നിര്‍മിച്ചു നല്‍കിയതിലാണ് മുഖ്യമന്ത്രിക്ക് വേദന. 75 ശതമാനം കമീഷന്‍ നടന്ന വടക്കാഞ്ചേരി ലൈഫ് മിഷന്‍ അന്വേഷണ ഫയലിന്റെ പുറത്ത് മുഖ്യമന്ത്രി അടയിരിക്കുകയാണ്. താന്‍ എന്തോ വല്യ ആളാണെന്ന് വരുത്താനുള്ള പെടാപാടിലാണ് ഗോവിന്ദന്‍ മാഷ്. കെ സുധാകരനോടാണ് മാഷ് കളിക്കുന്നത്.
സാക്ഷാല്‍ പിണറായി വിജയന്‍ സുല്ല് ഇട്ട് പോയതാ, ബ്രണ്ണന്‍ കോളജും ആക്ഷനും പറഞ്ഞ മുഖ്യമന്ത്രിയെ പിന്നെ കണ്ടിട്ടില്ല. മാഷിന്റെ ഭാര്യ പികെ ശ്യാമള അടക്കമുള്ളവരുടെ തെറ്റായ ഇടപെടലാണ് വിദേശ വ്യവസായി സാജന്റെ മരണത്തിന് ഇടയാക്കിയത്. സിപിഎം ഇന്ന് മൂടിവെച്ചിട്ടുള്ള എല്ലാ കേസുകളും അധികാരത്തില്‍ വരുന്ന യുഡിഎഫ് ഗവണ്‍മെന്റ് അന്വേഷിക്കും ജെബി മേത്തര്‍ പറഞ്ഞു.
സ്ത്രീകളോട് മോശമായി പെരുമാറിയവരും ഭാര്യക്ക് വേണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയവരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കുടിയിരിക്കുകയാണ്. ഇവര്‍ക്കെതിരെ ഗോവിന്ദന്‍ മാഷ് മിണ്ടുന്നില്ല. മതിയായ അധ്യാപന യോഗ്യതയില്ലാതെ റാങ്കു ലിസ്റ്റില്‍ കയറിയ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറി കെകെ രാകേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസും ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന കെ വിദ്യയും ഒരേ കുറ്റകൃത്യമാണ് നടത്തിയത്. ഇത് ഗോവിന്ദന്‍ മാഷ് കാണണം എന്നു ജെബി മേത്തര്‍ പറഞ്ഞു.
കണ്ണൂര്‍ യൂനിവേഴ്സിറ്റി പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള ഉപഹാരം ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ് നല്‍കി. ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തില്‍ അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ മാര്‍ടിന്‍ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. ഉഷ അരവിന്ദ് സ്വാഗതം പറഞ്ഞു.
നേതാക്കളായ അഡ്വ. സജീവ് ജോസഫ് എം എല്‍ എ, അഡ്വ. യു വഹീദ, രജനി രമാനന്ദ്, ഉഷ ഗോപിനാഥ്, സിന്ധു പി, ശ്യാമള ഇ പി, അത്തായി പദ്മിനി, നസീമ കെ പി, ഉഷ എം, പ്രിയ ടി സി, അമൃത രാമകൃഷ്ണന്‍ ,ലിസി ജോസഫ്, ഡോ. കെ വി ഫിലോമിന, സി ടി ഗിരിജ, പി കെ സരസ്വതി, ജൂബിലി ചാക്കോ, എം വി ചഞ്ചലാക്ഷി തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Jebi Mather says CPM protecting Babujan in case of SFI leader getting admission by forging documents, Kannur, News, Inauguration, Criticism, Politics, CPM, Pinarayi Vijayan, University, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.