Civil Service | ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ സൗജന്യ സിവില്‍ സര്‍വീസ് കോച്ചിംഗിനുള്ള അപേക്ഷ തീയതി നീട്ടി; ജൂണ്‍ 5 വരെ അവസരം

 


ന്യൂഡെല്‍ഹി: (www.kvartha.com) ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ റെസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമി (RCA) 2024 ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ സൗജന്യ കോച്ചിംഗിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. താത്പര്യമുള്ളവര്‍ക്ക് ജൂണ്‍ അഞ്ച് വരെ അപേക്ഷിക്കാം. ന്യൂനപക്ഷ, എസ്സി, എസ്ടി, വനിത വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
   
Civil Service | ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ സൗജന്യ സിവില്‍ സര്‍വീസ് കോച്ചിംഗിനുള്ള അപേക്ഷ തീയതി നീട്ടി; ജൂണ്‍ 5 വരെ അവസരം

ഈ റസിഡന്‍ഷ്യല്‍ കോച്ചിംഗിലേക്കുള്ള പ്രവേശനത്തിനായി ഡല്‍ഹി, ശ്രീനഗര്‍, ജമ്മു, ഹൈദരാബാദ്, ഗുവാഹത്തി, മുംബൈ, പട്ന, ലഖ്നൗ, ബെംഗളൂരു, മലപ്പുറം എന്നീ 10 കേന്ദ്രങ്ങളില്‍ ജൂണ്‍ 18-ന് സര്‍വകലാശാല പ്രവേശന പരീക്ഷ നടത്തും. ജനറല്‍ സ്റ്റഡീസ് പേപ്പര്‍ (ഒബ്ജക്റ്റീവ് ടൈപ്പ്) രാവിലെ 10 മുതല്‍ 12 വരെയും പേപ്പര്‍ രണ്ട് (ഉപന്യാസം) ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെയും നടക്കും.

എഴുത്തുപരീക്ഷയുടെ ഫലത്തിന്റെ താല്‍ക്കാലിക തീയതി ജൂലൈ 18 ഉം ഇന്റര്‍വ്യൂവിനുള്ള താല്‍ക്കാലിക തീയതികള്‍ ജൂലായ് 22 മുതല്‍ ഓഗസ്റ്റ് 12 വരെയുമാണ്. അന്തിമ ഫലം ഓഗസ്റ്റ് 10 ന് പ്രസിദ്ധീകരിക്കും. പ്രവേശനം പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 20 ആണ്. യോഗ്യത, ടെസ്റ്റ് സെന്ററുകള്‍, മറ്റ് വിശദാംശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ https://www(dot)jmi(dot)ac(dot)in , http://jmicoe(dot)in എന്നിവയില്‍ ലഭ്യമാണ്.

2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിംസ് നടക്കുക. 2024 ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് മെയിന്‍. ഇതിനകം ബിരുദം പൂര്‍ത്തിയാക്കി സിവില്‍ സര്‍വീസസിന് അപേക്ഷിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് മാത്രമേ കോച്ചിങിന് അപേക്ഷിക്കാവൂ.

Keywords:  Civil Service, Jamia RCA, Jamia Millia Islamia, Malayalam News, National News, Education, Education News, Jamia Millia Islamia RCA extends deadline to apply for free UPSC coaching.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia