Follow KVARTHA on Google news Follow Us!
ad

SC | കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗര്‍ഭാഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി

ദയാവധം നല്‍കാന്‍ അനുമതിയാവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജിയില്‍ അടുത്ത മാസം 12ന് വാദം കേള്‍ക്കും Tragic Incident, Child, Death, Stray Dog, Supreme Court
ന്യൂഡെല്‍ഹി: (www.kvartha.com) തെരുവുനായയുടെ കടിയേറ്റ് ബാലന്‍ മരിച്ചത് ഭൗര്‍ഭാഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ജൂലായ് 12ലേക്ക് മാറ്റി. കേസില്‍ കേന്ദ്രസര്‍കാര്‍ ഉള്‍പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോടീസ് അയച്ചു. ജൂലായ് ഏഴിനകം മറുപടി നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. 

ജില്ലാ പഞ്ചായത് അധ്യക്ഷ പി പി ദിവ്യയ്ക്കായി അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി പരാമര്‍ശിച്ചത്. തെരുവുനായ ആക്രമണം രൂക്ഷമായ വിഷയമാണെന്നും തെരുവുനായയുടെ ആക്രമണത്തില്‍ ഓടിസം ബാധിച്ച കുട്ടി നിഹാല്‍ മരിച്ച കാര്യം അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കുട്ടി മരിച്ച സംഭവത്തില്‍ സുപ്രീംകോടതി പരാമര്‍ശം നടത്തിയത്. 

ഇക്കാര്യത്തില്‍ അടിയന്തര നടപടി കോടതിയില്‍ നിന്ന് ഉണ്ടാകണമെന്ന് അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കുട്ടി മരിച്ചത് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. 

News,National,National-News, Tragic Incident, Child, Death, Stray Dog, Supreme Court, It is Tragic incident where child died after being bitten by stray dog says Supreme Court.


Keywords: News,National,National-News, Tragic Incident, Child, Death, Stray Dog, Supreme Court, It is Tragic incident where child died after being bitten by stray dog says Supreme Court.  

Post a Comment