MS Dhoni | ധോണി വിരമിക്കുന്നു? വൈകാരിക വീഡിയോയുമായി ചെന്നൈ; നിമിഷ നേരം കൊണ്ട് വൈറൽ

 


ചെന്നൈ: (www.kvartha.com) ഐപിഎൽ പതിനാറാം സീസണിൽ എം എസ് ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ വീണ്ടും കപ്പിൽ മുത്തമിട്ടിരുന്നു. ചെന്നൈയുടെ വിജയത്തിന് പിന്നാലെ ആരാധകരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. രവീന്ദ്ര ജഡേജയുടെ ഉജ്വല ഇന്നിംഗ്സിന്റെ കരുത്തിൽ ചെന്നൈ അഞ്ചാം തവണയും കിരീടം ചൂടി. ഇതിഹാസ താരം ധോണി വിരമിക്കുമോ എന്നതായിരുന്നു അതിനു ശേഷം എല്ലാവരുടെയും മനസിൽ ഉയർന്ന ചോദ്യം. അതിന് തന്റേതായ ശൈലിയിൽ മറുപടി നൽകിയാണ് ധോണി ഈ ചർച്ചയ്ക്ക് വിരാമമിട്ടത്.

MS Dhoni | ധോണി വിരമിക്കുന്നു? വൈകാരിക വീഡിയോയുമായി ചെന്നൈ; നിമിഷ നേരം കൊണ്ട് വൈറൽ

ഇപ്പോഴിതാ തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിൽ ധോണിയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ചെന്നൈ. 33 സെക്കൻഡ് ദൈർഘ്യമുള്ള ഈ വൈകാരിക വീഡിയോയ്ക്ക് ശേഷം ധോണിയുടെ വിരമിക്കൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. 'ഓ ക്യാപ്റ്റൻ, മൈ ക്യാപ്റ്റൻ' എന്ന അടിക്കുറിപ്പോടെയാണ് ഫ്രാഞ്ചൈസി എംഎസ് ധോണിക്ക് അനുമോദനം അർപ്പിച്ചത്. വീഡിയോയിൽ, ഈ സീസണിലെ ധോണിയുടെ പ്രത്യേക നിമിഷങ്ങൾ കാണിച്ചിരിക്കുന്നു. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്. അതിന് ശേഷം ധോണി വിരമിക്കുന്നോ എന്ന ആശങ്കയും ആരാധകർക്കിടയിൽ പടരാൻ തുടങ്ങി. സോഷ്യൽ മീഡിയയിലും ഇതേ ചർച്ചയാണ് നടക്കുന്നത്. എന്നാൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നതിന്റെ സൂചനയാണെന്നും ചിലർ അഭിപ്രായപ്പെട്ടു.


മൂന്ന് വർഷം മുമ്പാണ് എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ധോണി എല്ലാവരെയും ഞെട്ടിച്ചിരുന്നു. അതിന് ശേഷം ധോണി ഐപിഎല്ലിൽ തുടരുകയായിരുന്നു. ഐപിഎൽ പതിനാറാം സീസണിലെ 16 മത്സരങ്ങളിൽ നിന്ന് 12 ഇന്നിംഗ്‌സുകളിലായാണ് ധോണി ബാറ്റിംഗിനിറങ്ങിയത്. ഇതിൽ എട്ടു തവണ പുറത്താകാതെ നിന്നു. 12 ഇന്നിങ്‌സുകളിൽ നിന്നായി 104 റൺസാണ് ധോണി നേടിയത്. പുറത്താകാതെ 32 റൺസാണ് അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ. ഇത്തവണ കാൽമുട്ടിന് പരിക്കേറ്റിട്ടും ധോണി ഐപിഎല്ലിൽ കളിക്കുകയായിരുന്നു. ഐപിഎൽ സീസണിന് ശേഷം ധോണി മുംബൈയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി.

Keywords: News, National, Chennai, Sports, CSK, Dhoni, Viral Video, IPL, MS Dhoni,  'Is he retiring?': CSK's emotional tweet on Dhoni leaves fans gasping for breath. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia