Congress Chief | ഒഡീഷയിലെ ട്രെയിന്‍ അപകടം: പ്രധാനമന്ത്രിയോടും റെയില്‍വേ മന്ത്രിയോടും ചോദിക്കാന്‍ നിരവധി ചോദ്യങ്ങള്‍; ഇപ്പോള്‍ അതിന് പ്രസക്തിയില്ല; വൈകിട്ട് ടിവി ചാനലുകളില്‍ സംഘടിപ്പിക്കുന്ന ചര്‍ചകളില്‍ പാര്‍ടി പ്രതിനിധികള്‍ പങ്കെടുക്കില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം
Jun 3, 2023, 18:45 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍, ശനിയാഴ്ച വൈകിട്ട് ടിവി ചാനലുകളില്‍ സംഘടിപ്പിക്കുന്ന ചര്‍ചകളില്‍ പാര്‍ടി പ്രതിനിധികള്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതൃത്വം. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണ് ഇതെന്നു ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു.
ഒഡീഷയിലെ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരോട് ചോദിക്കാന്‍ ഒട്ടേറെ ചോദ്യങ്ങളുണ്ടെങ്കിലും, ഈ ഘട്ടത്തില്‍ അതിനു പ്രസക്തിയില്ല. ഇത്തരമൊരു സംഭവം എങ്ങനെ ഉണ്ടായെന്നും ആരാണ് അതിന് ഉത്തരവാദിയെന്നും അവര്‍ പറഞ്ഞേ മതിയാകൂ എന്നും എന്നാല്‍, ഇപ്പോള്‍ ഇതിനുള്ള സമയമല്ലെന്നും പാര്‍ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കി.
ഒഡീഷയിലെ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട ദേശീയ ദുരന്തത്തില്‍, സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരുക്കേറ്റവരെ സഹായിക്കാനും അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പിന്തുണയുമായും എല്ലാവരും വേണം. രാഷ്ട്രീയഭേദമില്ലാതെ ട്രെയിന്‍ അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒട്ടേറെ നേതാക്കള്‍ അപകടസ്ഥലമായ ബാലസോറില്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ ഉടനെത്തുമെന്നും ഖര്‍ഗെ പ്രസ്താവനയില്‍ വ്യക്തമാക്കി.
'ഒഡീഷയിലെ ട്രെയിന്‍ അപകടം അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണ്. കടുത്ത ദുഃഖം ഉളവാക്കുന്ന ദുരന്തമാണിത്. റെയില്‍വേ സംവിധാനത്തില്‍ സുരക്ഷയ്ക്കു തന്നെയാണ് ഏറ്റവുമധികം പ്രാധാന്യം നല്‍കേണ്ടതെന്ന വസ്തുതയാണ് ഈ അപകടവും നമ്മെ ഓര്‍മപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ന്യായമായി ഉയരുന്ന ഒട്ടേറെ ചോദ്യങ്ങളുണ്ട്. അവയ്‌ക്കൊന്നും തല്‍കാലം ഈ ഘട്ടത്തില്‍ പ്രസക്തിയില്ല' എഐസിസി ജെനറല്‍ സെക്രടറി ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.
ഒഡിഷയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 261 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സിഗ്‌നല്‍ സംവിധാനത്തിലെ പിഴവാണ് അപകടത്തിന് കാരണമെന്ന് പ്രതിപക്ഷ പാര്‍ടികള്‍ ചൂണ്ടിക്കാട്ടി. മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
സര്‍കാര്‍ ആഡംബര ട്രെയിനുകളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാധാരണക്കാര്‍ക്കുള്ള ട്രെയിനുകളും ട്രാകുകളും അവഗണിക്കപ്പെടുകയാണ്. അതിന്റെ ഫലമാണ് ഒഡിഷയിലെ മരണം. റെയില്‍വേ മന്ത്രി രാജിവെക്കണം - സിപിഐ നേതാവ് ബിനോയ് വിശ്വം ആശ്യപ്പെട്ടു.
മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുള്ള ഒരു അപകടം രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഓര്‍ക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുരേന്ദ്ര രജ്പുത് പറഞ്ഞു. ദുരന്തത്തിന് ഉത്തരവാദികളായവര്‍ രാജിവെക്കണം. റെയില്‍വേ മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: 'Irrespective Of Political Parties': Congress Chief On Odisha Accident, Odisha, News, Trending, Congress, Criticism, Railway Minister, Prime Minister, Narendra Modi, National.
ഒഡീഷയിലെ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരോട് ചോദിക്കാന്‍ ഒട്ടേറെ ചോദ്യങ്ങളുണ്ടെങ്കിലും, ഈ ഘട്ടത്തില്‍ അതിനു പ്രസക്തിയില്ല. ഇത്തരമൊരു സംഭവം എങ്ങനെ ഉണ്ടായെന്നും ആരാണ് അതിന് ഉത്തരവാദിയെന്നും അവര്‍ പറഞ്ഞേ മതിയാകൂ എന്നും എന്നാല്‍, ഇപ്പോള്‍ ഇതിനുള്ള സമയമല്ലെന്നും പാര്‍ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കി.
ഒഡീഷയിലെ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട ദേശീയ ദുരന്തത്തില്‍, സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരുക്കേറ്റവരെ സഹായിക്കാനും അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പിന്തുണയുമായും എല്ലാവരും വേണം. രാഷ്ട്രീയഭേദമില്ലാതെ ട്രെയിന്‍ അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒട്ടേറെ നേതാക്കള്‍ അപകടസ്ഥലമായ ബാലസോറില്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ ഉടനെത്തുമെന്നും ഖര്‍ഗെ പ്രസ്താവനയില്‍ വ്യക്തമാക്കി.
'ഒഡീഷയിലെ ട്രെയിന്‍ അപകടം അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണ്. കടുത്ത ദുഃഖം ഉളവാക്കുന്ന ദുരന്തമാണിത്. റെയില്‍വേ സംവിധാനത്തില്‍ സുരക്ഷയ്ക്കു തന്നെയാണ് ഏറ്റവുമധികം പ്രാധാന്യം നല്‍കേണ്ടതെന്ന വസ്തുതയാണ് ഈ അപകടവും നമ്മെ ഓര്‍മപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ന്യായമായി ഉയരുന്ന ഒട്ടേറെ ചോദ്യങ്ങളുണ്ട്. അവയ്‌ക്കൊന്നും തല്‍കാലം ഈ ഘട്ടത്തില്‍ പ്രസക്തിയില്ല' എഐസിസി ജെനറല്‍ സെക്രടറി ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.
ഒഡിഷയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 261 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സിഗ്‌നല്‍ സംവിധാനത്തിലെ പിഴവാണ് അപകടത്തിന് കാരണമെന്ന് പ്രതിപക്ഷ പാര്‍ടികള്‍ ചൂണ്ടിക്കാട്ടി. മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം, സിപിഐ ഉള്‍പെടെയുള്ള പാര്‍ടികളാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 'ഇത്തരത്തില്‍ വന്‍ അപകടങ്ങള്‍ മുമ്പ് ഉണ്ടായിരുന്നപ്പോഴെല്ലാം റെയില്‍വേ മന്ത്രിമാര്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരും അത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ പോലും തയാറാകുന്നില്ല' -എന്ന് എന്‍സിപി നേതാവ് അജിത് പവാര്‍ പറഞ്ഞു.
സിഗ്‌നല്‍ പ്രശ്‌നങ്ങള്‍ മൂലം മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചെന്നത് അവിശ്വസനീയമായ തരത്തില്‍ ഞെട്ടലുളവാക്കുന്നു. ഇത് ഉത്തരം ലഭിക്കേണ്ട ഗൗരവമായ ചോദ്യമുയര്‍ത്തുന്നുണ്ട്. മനഃസാക്ഷിയുണ്ടെങ്കില്‍ മന്ത്രി രാജിവെക്കണം - തൃണമൂല്‍ വക്താവ് സാകേത് ഗോഖലെ പറഞ്ഞു.
സിഗ്‌നല്‍ പ്രശ്‌നങ്ങള്‍ മൂലം മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചെന്നത് അവിശ്വസനീയമായ തരത്തില്‍ ഞെട്ടലുളവാക്കുന്നു. ഇത് ഉത്തരം ലഭിക്കേണ്ട ഗൗരവമായ ചോദ്യമുയര്‍ത്തുന്നുണ്ട്. മനഃസാക്ഷിയുണ്ടെങ്കില്‍ മന്ത്രി രാജിവെക്കണം - തൃണമൂല്‍ വക്താവ് സാകേത് ഗോഖലെ പറഞ്ഞു.
മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുള്ള ഒരു അപകടം രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഓര്‍ക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുരേന്ദ്ര രജ്പുത് പറഞ്ഞു. ദുരന്തത്തിന് ഉത്തരവാദികളായവര്‍ രാജിവെക്കണം. റെയില്‍വേ മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: 'Irrespective Of Political Parties': Congress Chief On Odisha Accident, Odisha, News, Trending, Congress, Criticism, Railway Minister, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.