Follow KVARTHA on Google news Follow Us!
ad

Obituary | ശരീര ഭാരം കുറയ്ക്കാന്‍ ശസ്ത്രക്രിയ; പിന്നാലെ കഠിനമായ വയറുവേദന അനുഭവപ്പെട്ട 29 കാരന്‍ മരിച്ചു

സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന് അധികൃതര്‍ Youth, Bahrain, Died, Surgery, Hospital, Treatment, Complaint, Weight-Loss
മനാമ: (www.kvartha.com) ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് പിന്നാലെ ദിവസങ്ങള്‍ക്ക് ശേഷം യുവാവ് മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടങ്ങി. മേയ് 29ന് ബഹ്‌റൈനിലെ ഒരു ക്ലിനികില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഹുസൈന്‍ അബ്ദുല്‍ഹാദി(29)യാണ് മരിച്ചത്. 

സ്ലീവ് ഗ്യാസ്ട്രക്ടമി എന്ന ശസ്ത്രക്രിയയാണ് യുവാവിന് നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരാഴ്ച പിന്നിട്ടപ്പോഴായിരുന്നു ഹുസൈന്‍ അബ്ദുല്‍ഹാദിയുടെ വിയോഗം. അബ്ദുല്‍ഹാദിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം എങ്ങനെയുണ്ടായെന്ന് പരിശോധിക്കുകയാണെന്ന് ബഹ്‌റൈന്‍ നാഷനല്‍ ഹെല്‍ത് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. 

ഇത് സംബന്ധിച്ച മെഡികല്‍ ഫയലുകള്‍ ആശുപത്രിയില്‍ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നാഷനല്‍ ഹെല്‍ത് റെഗുലേറ്ററി അതോറിറ്റി മേധാവി ഡോ. മറിയം അല്‍ ജലാഹ്മ പറഞ്ഞു. തെളിവുകള്‍ പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റി, യുവാവിന്റെ മരണവും ശസ്ത്രക്രിയയും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുകയും മരണത്തിന് കാരണമായത് ചികിത്സാ പിഴവാണെന്ന് വ്യക്തമാവുകയും ചെയ്യുന്ന പക്ഷം നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. 

ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കഠിനമായ വയറുവേദന അനുഭവപ്പെട്ടുവെന്നും പിന്നീട് ക്രമേണ ഇയാളുടെ ശാരീരികസ്ഥിതി മോശമായി വന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ആശുപത്രിയിലെ ഡോക്ടര്‍മാരോ മറ്റ് ജീവനക്കാരോ ഇക്കാര്യം ശ്രദ്ധിച്ചില്ലെന്നും അവര്‍ പരാതിപ്പെടുന്നു.

News, Gulf, Gulf-News, Youth, Died, Surgery, Hospital, Treatment, Complaint, Inquiry as Bahraini dies after weight-loss surgery


Keywords: News, Gulf, Gulf-News, Youth, Died, Surgery, Hospital, Treatment, Complaint, Inquiry as Bahraini dies after weight-loss surgery

Post a Comment