Follow KVARTHA on Google news Follow Us!
ad

Jailed | സിംഗപൂരില്‍ 2 കൗമാരക്കാരികളെ പീഡിപ്പിച്ചെന്ന കേസില്‍ ഇന്‍ഡ്യന്‍ ഷെഫിന് തടവുശിക്ഷ; തെറ്റ് പറ്റിപ്പോയതില്‍ പശ്ചാത്താപമുണ്ടെന്ന് യുവാവ്

'അപരിചിതരായ പെണ്‍കുട്ടികളെ കെട്ടിപ്പിടിച്ച് ചുംബിച്ചു' Indian, Chef, Jailed, Singapore, Molestation, Teenage Girls
സിംഗപുര്‍: (www.kvartha.com) രണ്ട് കൗമാരക്കാരികളെ പീഡിപ്പിച്ചെന്ന കേസില്‍ ഇന്‍ഡ്യന്‍ ഷെഫിന് തടവുശിക്ഷ.  മൂന്നുമാസത്തിന്റെ ഇടയില്‍ രണ്ടുപെണ്‍കുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയില്‍ സുശില്‍ കുമാര്‍ എന്ന പ്രതി മൂന്നുമാസവും നാല് ആഴ്ചയും തടവുശിക്ഷ അനുഭവിക്കണം.

സംഭവങ്ങളില്‍ പശ്ചാത്താപമുണ്ടെന്ന് യുവാവ് അറിയിച്ചെങ്കിലും കോടതി ഇത് കണക്കിലെടുത്തില്ല. ചെയ്ത കാര്യത്തില്‍ പശ്ചാത്താപം ഉണ്ടായിരുന്നെങ്കില്‍ യുവാവ് ഒരേ കുറ്റകൃത്യം രണ്ടുതവണ ആവര്‍ത്തിക്കില്ലെന്നായിരുന്നു ജില്ലാ ജഡ്ജി വിധി പ്രസ്താവിക്കവേ പറഞ്ഞത്.

പൊലീസ് പറയുന്നത്: കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് രണ്ടിനാണ് ആദ്യസംഭവം നടന്നത്. റോഡിലൂടെ നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ അനുവാദമില്ലാതെ യുവാവ് കെട്ടിപ്പിടിക്കുകയും കവിളില്‍ ചുംബിക്കുകയുമായിരുന്നു. തുടര്‍ന്ന് ഒന്നിച്ചുള്ള നിരവധി ഫോട്ടോകള്‍ ഇയാള്‍ തന്റെ ഫോണില്‍ പകര്‍ത്തുകയും കുട്ടിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങുകയും ചെയ്തു. 

പണം ആവശ്യമുണ്ടെങ്കില്‍ തന്നെ വിളിക്കാമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു. പ്രതികരിക്കാന്‍ കഴിയാതിരുന്ന പെണ്‍കുട്ടി വീട്ടിലെത്തി വിവരങ്ങള്‍ പറയുകയും തുടര്‍ന്ന് പരാതി കൊടുക്കുകയുമായിരുന്നു. അതിനിടെ ഫോണിലൂടെ കുട്ടിയെ ബന്ധപ്പെടാനും ഇയാള്‍ ശ്രമിച്ചു. പരാതി കൊടുത്തതിനു പിറ്റേ ദിവസം തന്നെ യുവാവ് പിടിയിലായെങ്കിലും ജാമ്യം കിട്ടി. 

നവംബര്‍ എട്ടിനും യുവാവ് സമാനമായ കുറ്റകൃത്യം ചെയ്തു. ലിഫ്റ്റ് കാത്തുനില്‍ക്കുകയായിരുന്ന 19 കാരിയുടെ കയ്യില്‍ പിടിക്കുകയും ലിഫ്റ്റില്‍ കയറിയതിനു പിന്നാലെ ചുംബിക്കുകയും ചെയ്തു. പേടിച്ചുപോയ പെണ്‍കുട്ടി വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. ലിഫ്റ്റില്‍ നിന്നുള്ള സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചു. രണ്ടു സംഭവങ്ങള്‍ക്കും പിന്നാലെ നവംബര്‍ എട്ടിന് യുവാവ് അറസ്റ്റിലാവുകയായിരുന്നു.

News,World,World-News, Indian, Chef, Jailed, Singapore, Molestation, Teenage Girls,  Indian Chef Jailed In Singapore For Molesting 2 Teenage Girls.


Keywords: News,World,World-News, Indian, Chef, Jailed, Singapore, Molestation, Teenage Girls, 
Indian Chef Jailed In Singapore For Molesting 2 Teenage Girls.

Post a Comment