Follow KVARTHA on Google news Follow Us!
ad

5G Internet | 2028 ഓടെ ഇന്ത്യയിൽ 69 കോടി 5ജി ഉപഭോക്താക്കളുണ്ടാകും; 2022 ൽ ഇത് 3.1 കോടി മാത്രം!

4ജി ഉപയോഗിക്കുന്നവരുടെ എണ്ണം കുറയും, 5G Internet, Mobile Phone, Mobile Data, Technology, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) 2028 അവസാനത്തോടെ രാജ്യത്തെ 5ജി മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം ഏകദേശം 70 കോടിയിലെത്തുമെന്ന് റിപ്പോർട്ട്. അടുത്തിടെ പുറത്തിറക്കിയ എറിക്‌സൺ മൊബിലിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു സ്മാർട്ട്‌ഫോണിന്റെ ശരാശരി ഡാറ്റ ട്രാഫിക് 2022 ൽ പ്രതിമാസം 26 ജിബി ആണെങ്കിൽ 2028 ൽ പ്രതിമാസം 62 ജിബിയായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

5G Internet, Mobile Phone, Mobile Data, Technology, IT, Education, Jobs, Mobile Network, Company, India to have 690 million 5G subscribers by 2028.

ഇന്ത്യയിലെ 5ജി ഉപയോക്താക്കളുടെ എണ്ണം 2022-ലെ 31 ദശലക്ഷത്തിൽ നിന്ന് 2028 അവസാനത്തോടെ 2,125 ശതമാനം വർധിച്ച് 690 ദശലക്ഷമായി ഉയരുമെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇതോടെ രാജ്യത്തെ സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ എണ്ണം കഴിഞ്ഞ വർഷത്തെ 76 ശതമാനത്തിൽ നിന്ന് 2028 ൽ 93 ശതമാനമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, 4ജി ഉപയോഗിക്കുന്നവരുടെ എണ്ണം 2022-ലെ 82 കോടിയിൽ നിന്ന് 2028-ഓടെ 500 കോടിയായി കുറയുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

രാജ്യത്തെ സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ എണ്ണം അഞ്ച് ശതമാനം സിഎജിആറിൽ വളരുമെന്ന് പ്രവചിക്കപ്പെടുന്നു, കഴിഞ്ഞ വർഷം അവസാനത്തെ 840 ദശലക്ഷത്തിൽ നിന്ന് 2028 ആകുമ്പോഴേക്കും 1.14 ബില്യണായേക്കും. ഇന്ത്യയിലെ മൊത്തം മൊബൈൽ ഡാറ്റ ഉപഭോഗവും വരും കാലങ്ങളിൽ വർധിക്കുമെന്ന് കരുതുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇന്ത്യയിൽ മൊത്തം മൊബൈൽ ഡാറ്റാ ട്രാഫിക്ക് 2022-ൽ പ്രതിമാസം 18 എക്‌സാബൈറ്റ് (EB) എന്നതിൽ നിന്ന് 2028-ൽ പ്രതിമാസം 58 ഇബി ആയി വളരുമെന്ന് പ്രതീക്ഷിക്കുന്നു.

5ജി സാങ്കേതികവിദ്യ പൂർണമായി പ്രയോജനപ്പെടുത്തുന്നതിന് 2025-ഓടെ ഇന്ത്യയ്ക്ക് കുറഞ്ഞത് എട്ട് ദശലക്ഷം വൈദഗ്ധ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കേണ്ടതുണ്ടെന്ന് ടീംലീസ് സർവീസസ് റിപ്പോർട്ട് പറയുന്നു. സർവേയിൽ പങ്കെടുത്ത 297 കമ്പനികളിൽ 80 ശതമാനം പേരും അഭിപ്രയപ്പെട്ടത് പ്രകാരം 5ജിയിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയോജനം നേടുന്നത് ഇൻഫർമേഷൻ ടെക്നോളജി (ഐടി), ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (ബിഎഫ്എസ്ഐ) മേഖലയാണ്. വിദ്യാഭ്യാസം (48 ശതമാനം), ഗെയിമിംഗ് (48 ശതമാനം), റീട്ടെയിൽ, ഇ-കൊമേഴ്‌സ് (46 ശതമാനം) എന്നിവയാണ് 5ജി പ്രയോജനപ്പെടുത്തുന്ന മറ്റ് വ്യവസായങ്ങൾ.

5ജി സാങ്കേതികവിദ്യ അവതരിപ്പിക്കുമ്പോൾ ഇന്ത്യൻ കമ്പനികളിൽ പകുതിയോളം (46%) പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് പറയുന്നു. 5ജി ഉപയോഗിക്കുന്ന ആദ്യ വർഷത്തിൽ തൊഴിലവസരങ്ങൾ 61 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലാകുമെന്ന് അവർ കരുതുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, സർവേയിൽ പങ്കെടുത്തവരിൽ 41% പേരും തൊഴിലവസരങ്ങൾ 80% ത്തിലധികം വർധിക്കുമെന്ന് വിശ്വസിക്കുന്നു.

Keywords: 5G Internet, Mobile Phone, Mobile Data, Technology, IT, Education, Jobs, Mobile Network, Company, India to have 690 million 5G subscribers by 2028.

Post a Comment