PAN Card | ജൂണ്‍ 30ന് മുമ്പ് പാന്‍ കാര്‍ഡില്‍ ഈ പ്രധാനപ്പെട്ട കാര്യം ചെയ്യാന്‍ മറക്കല്ലേ! ടിഡിഎസ് നിരക്കിനെയും ബാധിക്കും

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് തിരിച്ചറിയാല്‍ രേഖകളാണ് പാനും ആധാറും. നികുതി ആവശ്യങ്ങള്‍ക്കായി പാന്‍ ഉപയോഗിക്കുന്നു, ആധാര്‍ മറ്റ് നിരവധി ആവശ്യങ്ങള്‍ക്ക് അത്യാവശ്യമാണ്. ഇന്ത്യയിലെ എല്ലാ നികുതിദായകര്‍ക്കും പാനും ആധാറും ലിങ്ക് ചെയ്യുന്നത് നിര്‍ബന്ധമാണ്. വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും (HUFs), കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ട്രസ്റ്റുകള്‍ക്കും ആദായ നികുതി വകുപ്പ് നല്‍കുന്ന 10 അക്ക ആല്‍ഫാന്യൂമെറിക് നമ്പറാണ് പാന്‍.
    
PAN Card | ജൂണ്‍ 30ന് മുമ്പ് പാന്‍ കാര്‍ഡില്‍ ഈ പ്രധാനപ്പെട്ട കാര്യം ചെയ്യാന്‍ മറക്കല്ലേ! ടിഡിഎസ് നിരക്കിനെയും ബാധിക്കും

നികുതിദായകരുടെ എല്ലാ സാമ്പത്തിക ഇടപാടുകളും ട്രാക്ക് ചെയ്യാന്‍ ഐടി വകുപ്പ് പാന്‍ ഉപയോഗിക്കുന്നു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മറ്റ് ഓര്‍ഗനൈസേഷനുകളും അവരുടെ ഉപഭോക്താക്കളുടെ ഐഡന്റിറ്റി പരിശോധിക്കാനും ഇത് ഉപയോഗിക്കുന്നു. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നല്‍കുന്ന 12 അക്ക യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പറാണ് ആധാര്‍. ബയോമെട്രിക്, പേര്, ജനനത്തീയതി, ലിംഗഭേദം, വിലാസം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ആധാര്‍.

പാന്‍ ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ നഷ്ടങ്ങള്‍ ഏറെ

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 ജൂണ്‍ 30 ആണ്. ഇത് ചെയ്യാത്തവരുടെ പാന്‍ കാര്‍ഡുകള്‍ ജൂലൈ ഒന്ന് മുതല്‍ പ്രവര്‍ത്തനരഹിതമാകും. കൂടാതെ പാന്‍ പ്രവര്‍ത്തനരഹിതമായ കാലയളവില്‍ നിരവധി നഷ്ടങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇത് ടിഡിഎസിനെയും ബാധിക്കും. പ്രവര്‍ത്തനരഹിതമായ പാന്‍ ഉടമകള്‍ക്ക് സാധാരണ ടിഡിഎസ് നിരക്കിനേക്കാള്‍ 20 ശതമാനം കൂടുതലായിരിക്കും ടിഡിഎസ് ബാധകമാകുക.

കൂടാതെ ഒരു തരത്തിലുള്ള റിട്ടേണും ഫയല്‍ ചെയ്യാന്‍ കഴിയില്ല. ഈ വര്‍ഷം ഐടിആര്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ജൂലൈ 30 ആണെന്ന് ശ്രദ്ധിക്കുക. പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ റീഫണ്ടിന് പലിശയൊന്നും ലഭിക്കില്ല. നിങ്ങള്‍ എന്തെങ്കിലും നികുതി റീഫണ്ടിനായി അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അപേക്ഷ നിരസിക്കപ്പെടും. 30 ദിവസത്തിനുള്ളില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് വീണ്ടും സജീവമാക്കണം. ഇതിനായി 1000 രൂപ ഫീസ് നല്‍കേണ്ടിയും വരും.

ആധാറും പാനും എങ്ങനെ ബന്ധിപ്പിക്കാം

* ഓണ്‍ലൈന്‍ ലിങ്കിംഗ് : ആദായനികുതി ഇ-ഫയലിംഗ് വെബ്‌സൈറ്റ് www(dot)incometaxindiaefiling(dot)gov(dot)in സന്ദര്‍ശിച്ച് ഓണ്‍ലൈനായി പാന്‍ ആധാറുമായി ലിങ്ക് ചെയ്യാം.

* എസ് എം എസ് ലിങ്ക് ചെയ്യല്‍: താഴെ പറയുന്ന ഫോര്‍മാറ്റില്‍ 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചുകൊണ്ട് പാന്‍ ആധാറുമായി ലിങ്ക് ചെയ്യാനും കഴിയും: UIDPAN < SPACE > < 12-അക്ക ആധാര്‍ നമ്പര്‍ > < SPACE > < 10-അക്ക പാന്‍ നമ്പര്‍ > .

* ഓഫ്‌ലൈന്‍ ലിങ്കിംഗ് : അടുത്തുള്ള പാന്‍ സേവന കേന്ദ്രമോ ആധാര്‍ സേവാ കേന്ദ്രമോ സന്ദര്‍ശിച്ച് ഓഫ്‌ലൈനായി പാന്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ കഴിയും.

Keywords: PAN-Aadhaar Linking, Lifestyle, Aadhaar card, Malayalam News, National news, Pan Card, TDS, Impact On TDS Rate; Know This To Protect PAN Card Before June 30.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia