Woman Died | ദേഹത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണ് വയോധികയ്ക്ക് ദാരുണാന്ത്യം

 


ഇടുക്കി: (www.kvartha.com) വൈദ്യുതി ലൈന്‍ പൊട്ടിവീണ് വയോധികയ്ക്ക് ദാരുണാന്ത്യം. കുഞ്ചിത്തണ്ണി നെല്ലിക്കാട് രഞ്ജിത്ത് ഭവന്‍ സുബ്ബുലക്ഷ്മി (80) ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. മകളുടെ വീടിന്റെ മുറ്റമടിക്കാനായി പുറത്തേക്കിറങ്ങിയ സുബ്ലക്ഷ്മിയുടെ ദേഹത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീഴുകയായിരുന്നു.

ശബ്ദം കേട്ട് ഉടന്‍ സമീപവാസികള്‍ എത്തിയെങ്കിലും ലൈനില്‍ വൈദ്യുതി പ്രവാഹം ഉണ്ടായതിനാല്‍ സുബ്ബലക്ഷ്മിയുടെ അടുത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. പിന്നീട് വൈദ്യുതി വകുപ്പ് ഓഫീസിലേക്ക് വിളിച്ചറിയിച്ചതിനുശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടാണ് സുബ്ബലക്ഷ്മിയെ പുറത്തെടുത്തത്. അടിമാലി താലൂക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കുഞ്ചിത്തണ്ണി നെല്ലിക്കാടുള്ള മകള്‍ മഹാലക്ഷ്മിയുടെ വീട്ടിലായിരുന്നു വര്‍ഷങ്ങളായി സുബ്ബലക്ഷ്മി താമസിച്ചിരുന്നത്. മഹാലക്ഷ്മിയും ഭര്‍ത്താവ് അര്‍ജുനനും തോട്ടത്തില്‍ ജോലിക്കായി പോയ സമയത്തായിരുന്നു ദാരുണ അപകടം നടന്നത്. 

അടിമാലി താലൂക് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. തുടര്‍ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.

Woman Died | ദേഹത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണ് വയോധികയ്ക്ക് ദാരുണാന്ത്യം


Keywords:  News, Kerala, Kerala-News, Taluk Hospital, Died, Accidental Death, Electrocuted, Police, Dead Body, Daughter, Regional-News, Idukki-News, Idukki: 80 year old woman dies after KSEB line falls on headd. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia