Hrithik Roshan | പൊതുവേദിയില്‍ ഹൃത്വിക് റോഷനോടുള്ള പ്രണയം തുറന്നുപറഞ്ഞ് 70കാരി; 'വിവാഹം കഴിക്കുമായിരുന്നു, പക്ഷെ'; സമൂഹ മാധ്യമങ്ങളില്‍ കയ്യടി നേടി ആരാധികയും താരവും തമ്മിലുള്ള രസകരമായ വീഡിയോ

 


മുംബൈ: (www.kvartha.com) ബോളിബുഡ് താരം ഹൃത്വിക് റോഷന് ഇന്‍ഡ്യയില്‍ മാത്രമല്ല, വിദേശങ്ങളിലും ഒരുപാട് ആരാധകരുണ്ട്. പ്രായവ്യത്യാസമില്ലാതെയാണ് താരത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ താരത്തോടുള്ള തന്റെ ആരാധന വെളിപ്പെടുത്തുന്ന ഒരു 70 കാരിയുടെ രസകരമായ വീഡിയോ വൈറലാവുകയാണ്.

ഒരു പൊതുപരിപാടിയില്‍ ജനങ്ങളെ സാക്ഷിയാക്കിയാണ് അവര്‍ താരത്തോടുള്ള തന്റെ ഇഷ്ടം തുറന്നു പറഞ്ഞത്. 'ഞാന്‍ താങ്കളുടെ ഏറ്റവും വലിയ ആരാധികയാണ്. ഒരുപാട് ഇഷ്ടമാണ്. എന്നാല്‍ നിങ്ങളുടെ പ്രണയത്തില്‍ ഞാന്‍ മുറിവേറ്റിരിക്കുകയാണ്. എന്തുചെയ്യാനാണ്, നിങ്ങളേക്കാള്‍ വളരെ മുമ്പ് ഞാന്‍ ജനിച്ചുപോയി. അല്ലായിരുന്നെങ്കില്‍ വിവാഹം കഴിക്കുമായിരുന്നു'- എന്നാണ് ആരാധിക പറഞ്ഞത്.

Hrithik Roshan | പൊതുവേദിയില്‍ ഹൃത്വിക് റോഷനോടുള്ള പ്രണയം തുറന്നുപറഞ്ഞ് 70കാരി; 'വിവാഹം കഴിക്കുമായിരുന്നു, പക്ഷെ'; സമൂഹ മാധ്യമങ്ങളില്‍ കയ്യടി നേടി ആരാധികയും താരവും തമ്മിലുള്ള രസകരമായ വീഡിയോ

ഇതിന് സിഗിള്‍ ആണോ എന്നായിരുന്നു താരത്തിന്റെ ചോദ്യം. അല്ല എന്ന് ആരാധിക പറഞ്ഞതോടെ 'ഇവിടെ പ്രായമല്ല പ്രശ്‌നമെന്നും ഞാന്‍ പോലും സിഗിളായിരുന്നു' എന്നും താരം മറുപടി നല്‍കി. കയ്യടികളോടെയാണ് വേദിയിലുള്ളവര്‍ ഇവരുടെ സംഭാഷണം കേട്ടത്. ഹൃത്വികിന്റെ തന്നെ സൂപര്‍ ഹിറ്റ് ഗാനമായ 'കഹോന പ്യാര്‍ ഹേ' ആലപിച്ച ശേഷമാണ് ആരാധിക വേദി വിട്ടത്.

Keywords:  Hrithik Roshan Tells 70-Year-Old Woman ‘Single Toh Main…’ As She Proposes To Him On Stage, Watch, Mumbai, News, Hrithik Roshan, Bolly Wood Actor, Marriage, Social Media, 70-Year-Old Woman, Song, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia