Follow KVARTHA on Google news Follow Us!
ad

HC Order | കംപനികള്‍ക്ക് പണം നല്‍കരുത്; എഐ കാമറ വിവാദത്തില്‍ ഹൈകോടതി ഇടപെടല്‍

ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോയെന്ന് കണ്ടെത്തണം High Court, AI Camera, Company, Investigated, Controversy
കൊച്ചി: (www.kvartha.com) വിവാദങ്ങള്‍ക്കിടെ റോഡ് കാമറ പദ്ധതിയില്‍ സര്‍കാറിന് തിരിച്ചടി. പദ്ധതിയിലെ മുഴുവന്‍ നടപടികളും പരിശോധിക്കണമെന്ന് ഹൈകോടതി നിര്‍ദേശം. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോയെന്ന് കണ്ടെത്തണം. കോടതി  ഉത്തരവ് നല്‍കുന്നതുവരെയോ മുന്‍കൂര്‍ അനുമതി നല്‍കുന്നതുവരെയോ കാമറ പദ്ധതിയില്‍ പണം നല്‍കരുതെന്നും സര്‍കാരിന് ഹൈകോടതി നിര്‍ദേശം നല്‍കി. 

കാമറ ഇടപാടില്‍ അടിമുടി അഴിമതിയാണെന്നും പദ്ധതി സംബന്ധിച്ചു ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈകോടതി നിര്‍ദേശം. പൊതുതാല്‍പര്യ ഹര്‍ജിയില്‍ കഴമ്പുണ്ടെന്നാണ് ഹൈകോടതി വ്യക്തമാക്കിയത്.
 
സ്റിറ്റും കെല്‍ട്രോണും മോടോര്‍ വാഹന വകുപ്പും തമ്മിലുള്ള കരാറുകളും മറ്റ് ഉപകരാറുകളും റദ്ദാക്കണമെന്നായിരുന്നു പൊതുതാത്പര്യ ഹര്‍ജിയിലെ ആവശ്യം. സ്റിറ്റിന് ടെന്‍ഡര്‍ യോഗ്യതയില്ലെന്നും പ്രഖ്യാപിക്കുന്നിനൊപ്പം എ ഐ കാമറയുടെ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ പറയുന്നു. പദ്ധതി രേഖകള്‍ പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് എസ് വി എന്‍ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

News, Kerala, Kerala-News, High Court, AI Camera, Company, Investigated, Controversy, News-Malayalam, High court says everything related to ai camera should be investigated.


Keywords: News, Kerala, Kerala-News, High Court, AI Camera, Company, Investigated, Controversy, News-Malayalam, High court says everything related to ai camera should be investigated. 

Post a Comment