Follow KVARTHA on Google news Follow Us!
ad

Meeting | ഗുസ്തി താരങ്ങളെ ഒരിക്കല്‍ കൂടി ചര്‍ചക്ക് വിളിച്ച് കേന്ദ്ര സര്‍കാര്‍

കായിക മന്ത്രി അനുരാഗ് താക്കൂറാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത് Meeting, Twitter, Wrestlers Protest, Minister, Anurag Thakur, National News
ന്യൂഡെല്‍ഹി: (www.kvartha.com) ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ചര്‍ചക്ക് വിളിച്ച് കേന്ദ്ര സര്‍കാര്‍.

കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രിയിലാണ് അദ്ദേഹം ഇതുസംബന്ധിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടത്. 'ഗുസ്തി താരങ്ങളുമായി അവരുടെ പ്രശ്നങ്ങളില്‍ ചര്‍ചക്ക് സര്‍കാര്‍ തയാറാണ്. അതിനായി ഞാന്‍ ഒരിക്കല്‍ കൂടി അവരെ ക്ഷണിച്ചിട്ടുണ്ട്' എന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദിവസങ്ങള്‍ക്ക് മുമ്പ് ഗുസ്തി താരങ്ങളുമായി സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ താരങ്ങള്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. ഇതോടെ സമരത്തില്‍നിന്ന് പിന്മാറിയെന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കുകയും താരങ്ങള്‍ നിഷേധിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. സമരവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുമെന്നും ഒരിക്കലും സമരത്തില്‍ നിന്നും പിന്‍വാങ്ങില്ലെന്നും മുതിര്‍ന്ന താരങ്ങള്‍ പ്രതികരിച്ചിരുന്നു.

വേണമെങ്കില്‍ ജോലി ഉപേക്ഷിക്കാനും തയാറെന്ന് താരങ്ങള്‍ അറിയിച്ചിരുന്നു. സമരത്തില്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് തങ്ങളുടെ മെഡലുകള്‍ ഗംഗാ നദിയില്‍ ഒഴുക്കാനും താരങ്ങള്‍ തീരുമാനിച്ചിരുന്നു. കര്‍ഷക നേതാക്കള്‍ ഇടപെട്ടാണ് ഒടുവില്‍ ഇവരെ പിന്തിരിപ്പിച്ചത്.

ഗുസ്തി താരങ്ങളുടെ പരാതിയില്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞ ദിവസം ഡെല്‍ഹി പൊലീസ് ബ്രിജ് ഭൂഷന്‍ സിങ്ങിന്റെ വസതിയിലെത്തിയിരുന്നു. ഉത്തര്‍ പ്രദേശിലെ ഗോണ്ടയിലുള്ള വസതിയിലാണ് പൊലീസ് എത്തിയത്.

കേസുമായി ബന്ധപ്പെട്ട് ബ്രിജ് ഭൂഷന്റെ വീട്ടുജോലിക്കാരുള്‍പെടെ 12 പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. കേസില്‍ ഇതുവരെ 137 പേരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 28നാണ് ഡെല്‍ഹി കൊണാട്ട് പ്ലേസ് പൊലീസ് ബ്രിജ് ഭൂഷനെതിരെ എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തത്. സുപ്രീംകോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

Govt invites protesting wrestlers for talks, New Delhi, News, Meeting, Trending, Twitter, Wrestlers Protest, Minister, Anurag Thakur, National

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലായിരുന്നു പോക്‌സോ വകുപ്പുകള്‍ ഉള്‍പെടെ ചുമത്തി കേസ് രെജിസ്റ്റര്‍ ചെയ്തത്. കൂടാതെ, മുതിര്‍ന്ന താരങ്ങള്‍ നല്‍കിയ ലൈംഗിക പീഡന പരാതിയിലും ബ്രിജ് ഭൂഷനെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു.

Keywords: Govt invites protesting wrestlers for talks, New Delhi, News, Meeting, Trending, Twitter, Wrestlers Protest, Minister, Anurag Thakur, National  

Post a Comment