(www.kvartha.com) ചൊവ്വാഴ്ച സ്വര്‍ണം ഗ്രാമിന് 10 രൂപയും, പവന് 80 രൂപയും കുറഞ്ഞ് യഥാക്രമം 5500 രൂപയും 44000 രൂപയുമായി. യഥാക്രമം 220 രൂപയുടെയും 1760 രൂപയുടെ വില കുറവാണ് കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ രേഖപ്പെടുത്തിയത്. മെയ് അഞ്ചിനാണ് ഏറ്റവും ഉയര്‍ന്ന വിലയായ 5720 രൂപ ഗ്രാമിന് രേഖപ്പെടുത്തിയത്. 45,760 രൂപയായിരുന്നു പവന്‍ വില. 24 കാരറ്റ് സ്വര്‍ണ വില ബാങ്ക് നിരക്ക് ഒരു കിലോഗ്രാമിന് 61.5 ലക്ഷം രൂപയില്‍ നിന്നാണ് 59.5 ലക്ഷം രൂപയിലേക്ക് എത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വില 2075 ഡോളറില്‍ നിന്നാണ് 1950 ഡോളറിലെത്തിയത്.
കഴിഞ്ഞ ആഴ്ച ഒരു വേളയില്‍ 1924 ഡോളറിലേക്ക് എത്തിയെങ്കിലും തിരിച്ചു കയറുകയാണ് ഉണ്ടായത്. കഴിഞ്ഞ ആറുമാസത്തെ വില നിലവാരം പരിശോധിച്ചാല്‍ 1850 ഡോളറില്‍ നിന്നാണ്
2075 ഡോളറിലേക്ക് എത്തിയത്. ഒരുപക്ഷേ ഇനിയും വിലകുറഞ്ഞേക്കാമെന്നുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്. ചെറിയതോതിലുളള ചാഞ്ചാട്ടമാണ് ഇപ്പോള്‍ സ്വര്‍ണ വിലയില്‍ നടക്കുന്നത്.
ലോകമെമ്പാടും മാന്ദ്യം നിലനില്‍ക്കുന്നതിനാല്‍ വിലക്കുറവിന് സാധ്യതകള്‍ ഉണ്ട്. ഇപ്പോഴുള്ള അന്തര്‍ദേശീയ രംഗത്തെ ചലനങ്ങള്‍ മാറിയാല്‍ സ്വര്‍ണ്ണവിലയില്‍ നല്ല രീതിയില്‍ മാറ്റം വരാം. 1939 എന്നുള്ള വിലയില്‍ താഴ്ന്നാല്‍ 1900- 1880 ഡോളറിലേക്ക് വന്നേക്കാം. 1972 ഡോളറിന് മുകളിലോട്ട് പോയാല്‍ 1990 - 2000 ഡോളറിലേക്ക് എത്തുമെന്നുള്ള പ്രവചനങ്ങളുമാണ് ഇപ്പോള്‍ വരുന്നത്. അതേസമയം സ്വര്‍ണാഭരണ വിപണിയില്‍ തണുത്ത പ്രതികരണമാണ്.
(ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന ട്രഷററാണ് ലേഖകന്‍)
Keywords: Gold, Price, Market, Business, Banking, Gold Rate Forecast.
< !- START disable copy paste -->