Follow KVARTHA on Google news Follow Us!
ad

Gold merchants | 'സ്വർണാഭരണ വ്യാപാരികളെ പൊലീസ് നിയമവിരുദ്ധമായി കടകളിൽ നിന്നും പിടിച്ചുകൊണ്ടുപോയി ബന്ദിയാക്കി റികവറി നടത്തുന്നു'; ശക്തമായ സമരപരിപാടികൾക്കിറങ്ങുമെന്ന് സ്വർണ വ്യാപാരികൾ

'ദേഹോപദ്രവം ഏൽപിക്കുകയും വിവസ്ത്രരാക്കുകയും ചെയ്യുന്നു' Gold Merchants, Police, കേരള വാർത്തകൾ, Malayalam News
കൊച്ചി: (www.kvartha.com) കേരളത്തിലെ സ്വർണാഭരണ വ്യാപാരികളെ പൊലീസ് നിയമവിരുദ്ധമായി കടകളിൽ നിന്നും പിടിച്ചുകൊണ്ടുപോയി ബന്ദിയാക്കി റികവറി നടത്തുന്ന സമീപനത്തിനെതിരെ ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചന്റ്സ് അസോസിയേഷൻ സംസ്ഥാന കമിറ്റി അറിയിച്ചു.
 
Kerala, News, Police, Gold Merchants, Police, Controversy, Protest, Gold Merchants against Police.

കയ്യാമം വെച്ചുകൊണ്ട് പോകുന്ന സ്വർണ വ്യാപാരികളെ ദേഹോപദ്രവം ഏൽപിക്കുകയും വിവസ്ത്രരാക്കുകയും ചെയ്യുന്നു. മനുഷ്യാവകാശ ധ്വംസനവും, വ്യാപാരികളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവുമാണിത്. പൊലീസ് മേധാവിയുടെ സർകുലറും, ഹൈകോടതി വിധിയും കാറ്റിൽ പറത്തിയാണ് പൊലീസ് അന്യായമായ റികവർ നടത്തുന്നത്.

ഒരു മോഷണക്കേസിൽ പിടിക്കപ്പെടുന്ന കള്ളനെ ഉപയോഗിച്ച് കിലോ കണക്കിന് സ്വർണ റിക്കവറിയും വളരെ കുറച്ചു മാത്രം കോടതിയിൽ ഹാജരാക്കുന്ന സമീപനവുമാണ് പൊലീസ് സ്വീകരിക്കുന്നത്. എഫ്ഐആറിന്റെ കോപിയോ കള്ളന്റെ കുറ്റസമ്മതം മൊഴിയോ പൊലീസ് വ്യാപാരികൾക്ക് നൽകാറില്ല. ഇത് തികച്ചും അന്യായമാണ്.

ഓരോ പൊലീസ് ഉദ്യോഗസ്ഥരും തോന്നിയപോലെയാണ് റികവറി നടത്തുന്നത്. അന്യായമായ റികവറി മൂലം സ്വർണ വ്യാപാരികൾ പൊറുതിമുട്ടിയിരിക്കുകയാണ്. മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന കമിറ്റി ആവശ്യപ്പെട്ടു. ഹോൾ മാർകിംഗ് എച് യു ഐ ഡി നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

കേരള ജ്വലറി ഇൻറർനാഷണൽ ഫെയർ (KIJF) ജൂലൈ എട്ട്, ഒമ്പത്, 10 തീയതികളിൽ അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെൻററിൽ നടത്താനും തീരുമാനിച്ചു. പ്രസിഡൻറ് ഡോ. ബി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി കെ സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ, വർകിംഗ് പ്രസിഡന്റുമാരായ റോയ് പാലത്തറ, അയമുഹാജി, വർകിംഗ് ജെനറൽ സെക്രടറി സി വി കൃഷ്ണദാസ്, വൈസ് പ്രസിഡന്റുമാരായ ബി പ്രേമാനന്ദ്, സ്കറിയച്ചൻ, ഹാശിം കോന്നി, രത്ന കലാരത്നാകരൻ, നവാസ് പുത്തൻവീട്, എ കെ വിനീത്, ബിന്ദു മാധവ്, വിൽസൺ ഇട്ടിയവിര, സംസ്ഥാന സെക്രടറിമാരായ ഫൈസൽ അമീൻ, അരുൺ നായ്ക്, അഹ്‌മദ് പൂവിൽ, എൻ വി പ്രകാശ്, നസീർ പുന്നക്കൽ, എസ് പളനി, ഗണേഷ് പി കെ, കണ്ണൻ ശരവണ, അസീസ് ഏർബാദ്, ജോബിവി ചുങ്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Keywords: Kerala, News, Police, Gold Merchants, Police, Controversy, Protest, Gold Merchants against Police.
< !- START disable copy paste -->

Post a Comment