വിശാഖപട്ടണം: (www.kvartha.com) പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ആള്‍ദൈവം അറസ്റ്റില്‍. ആന്ധ്രപ്രദേശില്‍ വിശാഖപട്ടത്തെ ജ്ഞാനാനന്ദ ആശ്രമത്തിലാണ് സംഭവം. സ്വാമി പൂര്‍ണാനന്ദയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: ആശ്രമത്തിന് കീഴിലെ അനാഥാലയത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നു ഇയാള്‍. പെണ്‍കുട്ടി അവിടെ നിന്നു രക്ഷപ്പെട്ട് പൊലീസില്‍ അഭയം പ്രാപിച്ചതോടെയാണ് പൗരപ്രമുഖര്‍ സാഷ്ടാംഗം നമസ്‌കരിക്കുന്ന സ്വാമിയുടെ തനി നിറം പുറത്തായത്. വിശാഖപട്ടണത്തെ പ്രമുഖരെല്ലാം പതിവായി എത്തുന്ന ആശ്രമമാണ് വെങ്കോജിപാളത്തെ ജ്ഞാനാനന്ദ ആശ്രമം.
ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജമുദ്രി സ്വദേശിയായ 15 കാരിയെ മാതാപിതാക്കള്‍ മരിച്ചതിന് പിന്നാലെ ബന്ധുക്കളാണ് ആശ്രമത്തില്‍ ഏല്‍പ്പിച്ചത്. മഠാധിപതിയായ സ്വാമി പൂര്‍ണാനന്ദ കഴിഞ്ഞ രണ്ടു വര്‍ഷമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. അനാഥാലയത്തില്‍ നിന്ന് രാത്രി കാലങ്ങളില്‍ സ്വാമിയുടെ കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു തുടക്കത്തില്‍ പീഡനം.
ജോലിക്കാരുടെ സഹായത്തോടെ കഴിഞ്ഞ 13നു ആശ്രമത്തില്‍ നിന്നു രക്ഷപ്പെട്ടു. യാത്രയ്ക്കിടെ പരിചയപ്പെട്ട സ്ത്രീ പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചതോടെയാണ് ക്രൂരത പുറത്തായത്. കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടിയെ സ്വാമിയുടെ കിടപ്പുമുറിയില്‍ തടവിലാക്കി. ചങ്ങലകൊണ്ട് കട്ടിലില്‍ ബന്ധിച്ചായിരുന്നു സ്വാമി പുറത്തുപോയിരുന്നതെന്നും പെണ്‍കുട്ടി നല്‍കിയ മൊഴിയിലുണ്ട്.
വൈദ്യപരിശോധനയില്‍ പീഡനം തെളിഞ്ഞതോടെ ചൊവ്വാഴ്ച രാത്രി ആശ്രമം വളഞ്ഞ് സ്വാമി പൂര്‍ണാനന്ദ അറസ്റ്റ് ചെയ്തു. ആശ്രമത്തിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ 2012ലും സ്വാമി പൂര്‍ണാനന്ദ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.
Keywords: News, National, National-News, Crime, Crime-News, Godman, Arrested, Molestation, Visakhapatnam, Vizag Ashram,Godman arrested for assaulting minor at Vizag ashram.