കഴിഞ്ഞ മേയ് മാസത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴി 92,040 പേരാണ് യാത്ര ചെയ്തത്. ഏപ്രിലില്‍ 1,17,310 പേര്‍ കണ്ണൂര്‍ വഴി യാത്ര ചെയ്തിരുന്നു. ആഴ്ചയില്‍ 42 രാജ്യാന്തര സര്‍വീസുകളും 14 ആഭ്യന്തര സര്‍വീസുമാണ് ഗോ ഫസ്റ്റിനു കണ്ണൂരിലുണ്ടായിരുന്നത്. ആഭ്യന്തര സെക്ടറില്‍ കണ്ണൂരിനും മുംബൈയ്ക്കും ഇടയില്‍ പ്രതിദിന സര്‍വീസും രാജ്യാന്തര സെക്ടറില്‍ അബൂദബി, കുവൈത്, മസ്ഖത്, ദുബൈ സെക്ടറുകളിലുമാണു സര്‍വീസുകള്‍ നടത്തിയിരുന്നത്.
മേയ് മാസം 63,486 പേരാണു രാജ്യാന്തര യാത്ര നടത്തിയത്. ഏപ്രിലില്‍ 81,552 പേര്‍ രാജ്യാന്തര യാത്ര നടത്തിയിരുന്നു. മേയില്‍ 28,554 പേരാണ് ആഭ്യന്തരയാത്ര നടത്തിയത്. ഏപ്രില്‍ ഇത് 35,758 ആയിരുന്നു. ഒരു മാസം 18,066 രാജ്യാന്തര യാത്രക്കാരും 7,204 ആഭ്യന്തര യാത്രക്കാരും കുറഞ്ഞു. നിലവില്‍ എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസും ഇന്‍ഡിഗോയും മാത്രമാണ് കണ്ണൂരില്‍ നിന്നു സര്‍വീസ് നടത്തുന്നത്.
അടുത്ത മാസം മുതല്‍ ശാര്‍ജ, അബൂദബി അധിക സര്‍വീസ് നടത്തുന്നത് യാത്രക്കാരുടെ എണ്ണം കൂടുന്നതിന് വഴിയൊരുക്കും. ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിയതോടെ പ്രതിദിനം 13 ലക്ഷം രൂപയോളമാണ് കിയാലിന്റെ നഷ്ടമെന്നുള്ള കണക്കുകളാണ് പുറത്തു വരുന്നത്.
Keywords: Go First crisis: Kannur airport in predicament, Kannur, News, Go First Crisis, Kannur Airport, Predicament, Passengers, Air India, Flight, Kerala.