Gun Attack | കോടതി പരിസരത്തുണ്ടായ വെടിവയ്പ്പില്‍ ഗുണ്ടാനേതാവ് സഞ്ജീവ് ജീവ കൊല്ലപ്പെട്ടു; അക്രമി എത്തിയത് അഭിഭാഷകന്റെ വേഷത്തില്‍; ഒരു പൊലീസുകാരനും യുവതിക്കും പരുക്കേറ്റു; പ്രതി അറസ്റ്റില്‍
Jun 7, 2023, 18:19 IST
ലക്നൗ: (www.kvartha.com) ലക്നൗവിലെ കോടതി പരിസരത്തുണ്ടായ വെടിവയ്പ്പില്‍ ഗുണ്ടാനേതാവ് സഞ്ജീവ് ജീവ കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ ഒരു പൊലീസുകാരനും യുവതിക്കും പരുക്കേറ്റു. ഇവരെ ലക് നൗവിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെപ്പിനെ തുടര്‍ന്ന് ലക്നൗ കോടതിയില്‍ കനത്ത പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
അഭിഭാഷകന്റെ വേഷത്തില്‍ എത്തിയ അക്രമിയാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. കോടതി വളപ്പിനുള്ളില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. സഞ്ജീവ് ജീവയെ കൊലപ്പെടുത്തിയ അക്രമിയെ ലക്നൗ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് യാദവ് എന്നയാളാണ് പ്രതിയെന്നും തിരിച്ചറിഞ്ഞു.
ബിജെപി നേതാവ് ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സഞ്ജീവ്. മാത്രമല്ല നിരവധി ക്രിമിനല്‍ കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ക്രിമിനല്‍ കേസിന്റെ വിചാരണയ്ക്ക് വേണ്ടിയാണ് സഞ്ജീവിനെ കോടതിയിലെത്തിച്ചത്.

ഈ സമയം അഭിഭാഷകന്റെ വേഷത്തില്‍ കാറിലെത്തിയ പ്രതി സഞ്ജീവ് ജീവയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ സംഭവ സ്ഥലത്തുനിന്നു പ്രതി കടന്നുകളയുകയും ചെയ്തു. ഇയാളെ പൊലീസ് പിടികൂടി അറസ്റ്റുചെയ്യുകയായിരുന്നു.
ഗുണ്ടാത്തലവന് മുക്താര്‍ അന്‍സാരിയുടെ സഹായിയാണ് സഞ്ജീവ്. 2018ല്‍ ബാഗ്പത് ജയിലില്‍ തടവിലായിരിക്കെ കൊല്ലപ്പെട്ട മുന്ന ബജ്രംഗിയുടെ അടുത്ത സഹായിയുമായിരുന്നു. ഒരു കംപൗന്ഡറായി ഉപജീവനം ആരംഭിച്ച സഞ്ജീവ് ജീവ ഒടുവില്‍ അധോലോക പ്രവര്‍ത്തനത്തില്‍ ഏര്‍പെടുകയായിരുന്നു.

Keywords: Gangster Sanjeev Jeeva, aide of Mukhtar Ansari, shot dead in Lucknow court, Lucknow court, News, Criminal Case, Crime, Police, Arrested, Injury, Hospital, Treatment, National.#WATCH | Uttar Pradesh: Gangster Sanjeev Jeeva shot outside the Lucknow Civil Court. Further details awaited
— ANI UP/Uttarakhand (@ANINewsUP) June 7, 2023
(Note: Abusive language) pic.twitter.com/rIWyxtLuC4
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.