Follow KVARTHA on Google news Follow Us!
ad

G Sakthidharan | കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണം; ജി ശക്തിധരന്‍ സമൂഹ മാധ്യമ അകൗണ്ടുകള്‍ നിര്‍ജീവമാക്കി

'അപകീര്‍ത്തി പോസ്റ്റ് എം എ ബേബിക്ക് ഫോര്‍വേര്‍ഡ് ചെയ്തപ്പോള്‍ കണ്ണീര്‍ മുറ്റിവീഴുന്ന ചിഹ്നമായിരുന്നു പ്രതികരണം' G Sakthidharan, Aeactivates, Soci
തിരുവനന്തപുരം: (www.kvartha.com) കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തിന് പിന്നാലെ സമൂഹ മാധ്യമ അകൗണ്ടുകള്‍ നിര്‍ജീവമാക്കി ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍. സിപിഎമ്മിന്റെ ഉന്നത നേതാവ് സമ്പന്നരില്‍നിന്ന് കൈപ്പറ്റിയ രണ്ട് കോടിയിലേറെ രൂപ കൈതോലപ്പായയില്‍ പൊതിഞ്ഞു കൊണ്ടുപോയെന്ന ആരോപണം ഉന്നയിച്ചതിനു പിന്നാലേ രൂക്ഷമായ സൈബര്‍ ആക്രമണമാണ് താന്‍ നേരിടുന്നതെന്ന് ജി ശക്തിധരന്‍ പറഞ്ഞു.

ഫോസ്ബുക് പോസ്റ്റ് നിര്‍ത്തിയെന്നും ഇനി മറുപടി പറയുക 'ജനശക്തി' പേജ് വഴിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ അപ്രിയമായ സത്യം പറഞ്ഞതിന് തനിക്ക് നേരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ടി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് സൈബര്‍ ആക്രമണം നടക്കുന്നതെന്നും പൊലീസില്‍ പരാതി കൊടുത്തിട്ടും അനക്കമില്ലെന്ന് ശക്തിധരന്‍ ആരോപിച്ചു. 

'കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമസ്ത ശക്തിയും സ്വരൂപിച്ചു ഭരണ മേധാവിയുടെ ഒത്താശയോടെയാണ് സൈബര്‍ ആക്രമണം. മലയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ പലവട്ടംപോയി പരാതി സമര്‍പ്പിച്ചിട്ടും മൊഴി കൊടുത്തിട്ടും നടപടിയെടുത്തില്ല. സൈബര്‍ വിഭാഗത്തില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. എനിക്കും കുടുംബത്തിനുമെതിരെ വളരെ രൂക്ഷമായ രീതിയിലാണ് സൈബര്‍ ആക്രമണം നടത്തുന്നത്.

പാര്‍ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെ ആക്രമിക്കുമ്പോള്‍ പാര്‍ട്ടിയില്‍ എനിക്കു പരിചയമുള്ളവര്‍ക്കുപോലും ദുഃഖമില്ല. അര വയസ് മാത്രമുള്ള പേരക്കുട്ടിയെ അസഭ്യം പറഞ്ഞ പോസ്റ്റ് എം.എ.ബേബിക്ക് ഫോര്‍വേര്‍ഡ് ചെയ്തപ്പോള്‍ കണ്ണീര്‍ മുറ്റിവീഴുന്ന ഒരു ചിഹ്നമായിരുന്നു പ്രതികരണം. സൈബര്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ സമൂഹമാധ്യമത്തിലെ വ്യക്തിപരമായ അക്കൗണ്ടിന്റെ പ്രവര്‍ത്തനം മരവിപ്പിക്കുകയാണ്' സമൂഹമാധ്യമത്തിലെഴുതിയ പോസ്റ്റില്‍ ജി ശക്തിധരന്‍ വ്യക്തമാക്കി.

News, Kerala, Kerala-News, Social-Meida-News, G Sakthidharan, Aeactivates, Social Media, Accounts, Facebook, Janashakthi, G Sakthidharan deactivates social media accounts.



 

Keywords: News, Kerala, Kerala-News, Social-Meida-News, G Sakthidharan, Aeactivates, Social Media, Accounts, Facebook, Janashakthi, G Sakthidharan deactivates social media accounts.

Post a Comment