Franco Mulakkal | ജലന്തര്‍ ബിഷപ് സ്ഥാനത്തുനിന്നും ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com) ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്തര്‍ ബിഷപ് സ്ഥാനത്തുനിന്നും രാജിവച്ചു. രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. അദ്ദേഹം ഇനി ഫ്രാങ്കോ ബിഷപ് എമരിറ്റസ് എന്ന് അറിയപ്പെടും. രാജിവാര്‍ത്ത അറിയിച്ചുകൊണ്ട് ഏറെ സന്തോഷവും നന്ദിയുമെന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞത്. ജലന്തര്‍ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപിനെ നിയമിക്കാനുമാണ് രാജിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Franco Mulakkal | ജലന്തര്‍ ബിഷപ് സ്ഥാനത്തുനിന്നും ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു

'പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചു. പ്രാര്‍ഥിച്ചവര്‍ക്കും കരുതലേകിയവര്‍ക്കും നന്ദി. താനൊഴുക്കിയ കണ്ണീര്‍ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ' എന്നും രാജിക്ക് ശേഷം അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടിരുന്നു. അതേസമയം, രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്ന് ഇന്‍ഡ്യയിലെ വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചു.

Keywords:  Franco Mulakkal resigned from the post of Jalandhar Bishop, New Delhi, News, Media, Resignation, Molestation, Allegation, Court, Complaint, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia