iPhone | കര്‍ണാടകയില്‍ ഐഫോണ്‍ യൂണിറ്റിനായി 13,600 കോടി രൂപ നിക്ഷേപിച്ച് ഫോക്സ്‌കോണ്‍; 2024 ഏപ്രിലോടെ ഉത്പാദനം ആരംഭിക്കും; 50,000 പേര്‍ക്ക് തൊഴില്‍ സാധ്യത

 


ബെംഗ്‌ളുറു: (www.kvartha.com) ആപ്പിളിന്റെ കരാര്‍ നിര്‍മാണ കമ്പനികളില്‍ ഒന്നായ തായ്വാനീസ് ഇലക്ട്രോണിക്‌സ് ഭീമന്‍ ഫോക്സ്‌കോണ്‍ കര്‍ണാടകയില്‍ ഐഫോണ്‍ അസംബ്ലി യൂണിറ്റ് സ്ഥാപിക്കാന്‍ 13,600 കോടി രൂപ നിക്ഷേപിച്ചു. നിര്‍ദിഷ്ട പ്ലാന്റിനായി ദേവനഹള്ളിയിലെ 300 ഏക്കര്‍ ഭൂമി ജൂലൈ ഒന്നിന് കമ്പനിക്ക് കൈമാറുമെന്നും 2024 ഏപ്രില്‍ മുതല്‍ ഐഫോണുകളുടെ ഉത്പാദനം ആരംഭിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഏകദേശം 50,000 പേര്‍ക്ക് ഈ പ്ലാന്റിലൂടെ തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
   
iPhone | കര്‍ണാടകയില്‍ ഐഫോണ്‍ യൂണിറ്റിനായി 13,600 കോടി രൂപ നിക്ഷേപിച്ച് ഫോക്സ്‌കോണ്‍; 2024 ഏപ്രിലോടെ ഉത്പാദനം ആരംഭിക്കും; 50,000 പേര്‍ക്ക് തൊഴില്‍ സാധ്യത

ഭൂമിയുടെ ചിലവിന്റെ 30 ശതമാനം (90 കോടി രൂപ) കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയസ് ഡെവലപ്മെന്റ് ബോര്‍ഡിന് ഫോക്സ്‌കോണ്‍ ഇതിനകം നല്‍കിയിട്ടുണ്ടെന്ന് കര്‍ണാടകയിലെ വന്‍കിട, ഇടത്തരം വ്യവസായ മന്ത്രി എം ബി പാട്ടീല്‍ പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായാണ് പ്ലാന്റ് നിര്‍മിക്കുക. എംബി പാട്ടീലും സംസ്ഥാന ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും കമ്പനി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം.

ഇതോടൊപ്പം, വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കും. ജീവനക്കാര്‍ ആവശ്യമായ കാര്യങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് നടപടികള്‍ സ്വീകരിക്കും. ഫോക്സ്‌കോണിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഐഫോണ്‍ അസംബ്ലി യൂണിറ്റാണിത്. നിലവില്‍ തമിഴ്നാട്ടില്‍ ഒരു പ്ലാന്റ് ഉണ്ട്. 2019 ല്‍ തുറന്ന ഈ നിര്‍മാണ പ്ലാന്റില്‍ ഏകദേശം 15,000 ആളുകള്‍ ജോലി ചെയ്യുന്നു.

ബെംഗ്‌ളുറു ദേവനഹള്ളിയിലുള്ള പ്ലാന്റില്‍ ഫോക്സ്‌കോണ്‍ പ്രതിവര്‍ഷം 200 ദശലക്ഷം ഐഫോണുകള്‍ നിര്‍മിക്കും. അമേരിക്കയും ചൈനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ആപ്പിള്‍ ക്രമേണ ഉല്‍പാദനം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റുകയാണ്.

Keywords: Foxconn, iPhone, Karnataka, National News, Business, Business News, Foxconn invests Rs 13,600 crore for iPhone unit in Karnataka, to begin production by April 2024.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia