Arikomban | അരിയും ചക്കയും വാങ്ങി വച്ച് കെണിയൊരുക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ കാത്തിരുന്നു; കുഴപ്പിച്ച് അരിക്കൊമ്പൻ!

 


/ അജോ കുറ്റിക്കൻ

ഉത്തമപാളയം (തമിഴ്നാട്): (www.kvartha.com) അരിയും ചക്കയും വാങ്ങി വച്ച് ഷൺമുഖനാഥ ക്ഷേത്രത്തിന് സമീപം കെണിയൊരുക്കി കാത്തിരുന്ന വനം വകുപ്പിനെ കുഴപ്പിച്ച് അരിക്കൊമ്പൻ. മിനുറ്റുകൾക്കുള്ളിൽ ഇവിടെയെത്തിയ കാട്ടാന ഇവയെല്ലാം അകത്താക്കി മിന്നൽ വേഗത്തിൽ സ്ഥലം കാലിയാക്കി. പിന്നീട് ഷൺമുഖ അണക്കെട്ടിന് സമീപത്തെത്തിയ അരിക്കൊമ്പൻ തിരുപ്പൂർ സ്വദേശിയായ കർഷകന്റെ തോട്ടത്തിൽ പ്രവേശിച്ച് 50-ലധികം വാഴ തൈകൾ ഭക്ഷിച്ചു.

Arikomban | അരിയും ചക്കയും വാങ്ങി വച്ച് കെണിയൊരുക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ കാത്തിരുന്നു; കുഴപ്പിച്ച് അരിക്കൊമ്പൻ!

പൊതുവെ ശാന്തനാണിപ്പോൾ അരിക്കൊമ്പൻ. എന്നാൽ മനുഷ്യ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ചിന്നം വിളിച്ച് പാഞ്ഞടുക്കും. അതിനാൽ അരിക്കൊമ്പന്റെ നീക്കം വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. മധുര സോൺ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ പത്മാവതിയുടെ നേതൃത്വത്തിൽ നൂറിലധികം വനംവകുപ്പ് ഉദ്യോഗസ്ഥർ താത്കാലിക ചെക് പോസ്റ്റ് സ്ഥാപിച്ച് പ്രദേശത്ത് കാംപ് ചെയ്യുന്നുണ്ട്.

അരിക്കൊമ്പൻ മിഷനായി എത്തിച്ച മൂന്ന് കുംകി ആനകളെ കമ്പം ഫോറസ്റ്റ് ഓഫീസിന് സമീപം തളച്ചിരിക്കുകയാണ്. ആനയെ പിടികൂടാനായി സഹായത്തിന് വന്ന തെപ്പക്കാട്, കുരങ്ങണി പ്രദേശങ്ങളിലെ 22 ആദിവാസികൾ കഴിഞ്ഞ മൂന്ന് ദിവസമായി ഓവുലാപുരം വനത്തിൽ കഴിയുകയാണ്. അരിക്കൊമ്പനെ മയക്ക് വെടിവച്ച കേരളത്തിലെ ഡോക്ടർമാരുമായി തമിഴ്നാട് വനംവകുപ്പ് ആശയ വിനിമയം നടത്തി. മയക്ക് വെടിവയ്ക്കുന്ന ഘട്ടത്തിൽ പ്രത്യാക്രമണം നടത്താൻ സാധ്യതയുള്ളതായി ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതായി വനംവകുപ്പ് അധികൃതർ പറഞ്ഞു.

Keywords: News, Kerala, Arikomban, Uthamapalayam News, Tamil Nadu News, Forest Department,  Forest Department arranges rice for Arikomban in forest.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia