മണ്ഡി: (www.kvartha.com) ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം. കുളു, മണാലി, മണ്ഡി മേഖലകളില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും രണ്ടുപേര്‍ മരിച്ചു. മണ്ഡിയില്‍ കനത്ത മഴയില്‍ ഉരുള്‍പൊട്ടലുമുണ്ടായതിനെ തുടര്‍ന്ന് 10 വീടുകള്‍ ഒലിച്ചുപോയി. ഗതാഗതം തടസപ്പെട്ടു.
മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉരുള്‍പ്പൊട്ടലുണ്ടാകുകയായിരുന്നു എന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. സേളനിലും ഹാമില്‍പുരിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. കനത്തമഴയെ തുടര്‍ന്ന് ബാഗില്‍പുര്‍ പ്രദേശത്ത് ജലനിരപ്പ് ഉയര്‍ന്നു.
ചണ്ഡിഗഡ്-മണാലി റോഡിലും മണ്ണിടിച്ചിലുണ്ടായി. റോഡില്‍ കല്ലും മണ്ണും വീണതിനെ തുടര്‍ന്ന് പ്രദേശത്താകെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് വിനോദ സഞ്ചാരികളും നാട്ടുകാരും ഉള്‍പെടെ ഇരുനൂറോളം പേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്.
'മാണ്ഡി ജില്ലയിലെ പ്രഷാര്‍ തടാകത്തിന് സമീപമാണ് ജലനിരപ്പുയര്‍ന്നത്. മാണ്ഡി പ്രഷാര്‍ റോഡില്‍ 200 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.' മാണ്ഡി ഡിഎസ്പി സഞ്ജീവ് സൂഡ് പറഞ്ഞു. ജനങ്ങളെ അവിടെ നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പ്രഷാര്‍ കമാന്‍ഡ് റോഡ് അടച്ചു. ചമ്പയില്‍ നിന്നുള്ള ഒരു ബസ് വിദ്യാര്‍ഥികള്‍ അടക്കം നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. പെന്റോമാണ്ഡി ദേശീയ പാതയില്‍ വിവിധയിടങ്ങളില്‍ ശക്തമായ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ദേശീയ പാത അടച്ചു. റോഡുകള്‍ തുറക്കാന്‍ ദിവസങ്ങളെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
മണ്‍സൂണ്‍ രാജ്യത്തിന്റെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും എത്തിയതോടെ പലയിടത്തും പ്രളയ സമാനമായ സാഹചര്യമാണ്. മഴക്കെടുതിയില്‍ ഉത്തരേന്‍ഡ്യയിലാകെ മരണം ഏഴായി. വടക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍, വടക്കന്‍ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം നിലവില്‍ വടക്കന്‍ ഒഡിഷയ്ക്ക് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇത് അടുത്ത രണ്ടു ദിവസം ജാര്‍ഖണ്ഡ്, ഛത്തിസ്ഖണ്ഡ് വഴി വടക്കന്‍ മധ്യപ്രദേശിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഈ സാഹചര്യത്തില്‍ മഴ വീണ്ടും ശക്തമാകും.
Himachal Pradesh | Heavy rainfall in Mandi district leads to landslide on Chandigarh-Manali highway near 7 Mile; causes heavy traffic jam pic.twitter.com/GfFtAcR9O5
— ANI (@ANI) June 26, 2023
#WATCH | Himachal Pradesh | Several parts of Kangra City face waterlogging following incessant rainfall.
— ANI (@ANI) June 25, 2023
IMD Himachal Pradesh issued flash flood risk warning for 24 hours today. Moderate to high risk is expected over a few watersheds and neighbourhoods of Chamba, Kangra, Kullu,… pic.twitter.com/4qdmxEmoLx
#WATCH | Himachal Pradesh: Rainwater enters Tanda Medical College in Tanda of Kangra Tehsil amidst heavy rain. pic.twitter.com/qDILW8dvpf
— ANI (@ANI) June 25, 2023