Follow KVARTHA on Google news Follow Us!
ad

Dogs Attack | 'കണ്ണൂരില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന 5 വയസുകാരിക്ക് നേരെ തെരുവ് നായ്ക്കള്‍ പാഞ്ഞടുത്തു'; ദൃശ്യങ്ങള്‍ പുറത്ത്

തളിപ്പറമ്പ് ഞാറ്റുവയലിലെ ഹംദ ഉനൈസിന് നേരെയാണ് ആക്രമണം നടന്നത് Stray Dogs Attack, Kannur News, Girl Escaped, CCTV, Student
കണ്ണൂര്‍: (www.kvartha.com) സ്‌കൂളിലേക്ക് പോകുകയായിരുന്ന അഞ്ചു വയസുകാരിക്ക് നേരെ തെരുവ് നായ്ക്കള്‍ പാഞ്ഞടുത്തു. ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്‌കൂളില്‍ പോകുന്നതിന് മുന്‍പായി കടയിലേക്ക് പോയ അഞ്ചു വയസ്സുകാരിയാണ് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം. തളിപ്പറമ്പ് ഞാറ്റുവയലിലെ ഹംദ ഉനൈസിനെ (5) ആണ് വീടിന് മുന്‍പില്‍വച്ച് തെരുവുനായ്ക്കള്‍ വളഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചത്.

Five Year old Girl Escaped From Stray Dogs Attack, Kannur, News, CCTV, Stray Dogs, Attack, Student, Hamda Unais, Taliparamba, Kerala

കടയിലേക്ക് പോകാനായി മുറ്റത്തുനിന്നു പുറത്തിറങ്ങിയതിന് പിന്നാലെ മൂന്നു നായ്ക്കള്‍ കുട്ടിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. കുട്ടിയെ നായ്ക്കള്‍ വളഞ്ഞെങ്കിലും കുട്ടി തിരിച്ച് വീട്ടുമുറ്റത്തേക്ക് ഓടിക്കയറി. കുട്ടിയുടെ കരച്ചില്‍ കേട്ട് മാതാവും പുറത്തുനിന്ന് മറ്റൊരു സ്ത്രീയും ഓടിയെത്തിയപ്പോഴാണ് നായ്ക്കള്‍ പിന്തിരിഞ്ഞത്.

Keywords: Five Year old Girl Escaped From Stray Dogs Attack, Kannur, News, CCTV, Stray Dogs, Attack, Student, Hamda Unais, Taliparamba, Kerala.

Post a Comment