Father’s Day | ഈ മകൾ പിതാവിന്റെ ത്യാഗങ്ങൾ അനുസ്മരിച്ച് ആദ്യമായി 'ഫാദേഴ്‌സ് ഡേ' ആഘോഷിച്ചു; പിന്നാലെ ലോകം ഏറ്റെടുത്തു; പിതൃദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം
Jun 14, 2023, 15:39 IST
ന്യൂഡെൽഹി: (www.kvartha.com) പിതാവും മക്കളും തമ്മിലുള്ള ബന്ധം അതുല്യമാണ്. മാതാവ് കുട്ടികളെ നന്നായി വളർത്തുകയും അവരിൽ മൂല്യങ്ങൾ വളർത്തുകയും ചെയ്യുന്നുവെങ്കിൽ, പിതാവ് കുട്ടികളുടെ പരിപാലനം ശ്രദ്ധിക്കുന്നു. കുട്ടിക്ക് മെച്ചപ്പെട്ട ജീവിതം നൽകാൻ പിതാവ് എത്രമാത്രം ത്യാഗം സഹിക്കുന്നു എന്നതിന് കണക്കില്ല. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും മാതൃകയെന്ന് പിതാവിനെ വിളിക്കാം. പല കുട്ടികൾക്കും അവരുടെ പിതാവാണ് സൂപ്പർഹീറോ.
പിതാക്കന്മാരുടെ സ്നേഹത്തെയും ത്യാഗത്തെയും മാനിക്കുന്നതിനായി ലോകമെമ്പാടും എല്ലാ വർഷവും പിതൃദിനം ആഘോഷിക്കുന്നു. ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് പിതൃദിനം ആഘോഷിക്കുന്നത്. ഈ വർഷം ഫാദേഴ്‌സ് ഡേ ജൂൺ 18നാണ്.
ചരിത്രം
പിതൃദിനത്തിന്റെ ഉത്ഭവം 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിൽ നിന്നാണ്. 1910 ലാണ് ആദ്യമായി പിതൃദിനം ആഘോഷിച്ചത്. വാഷിംഗ്ടണിലെ സ്പോക്കെയ്നിൽ നിന്നുള്ള സോനോറ സ്മാർട്ട് ഡോഡ് എന്ന സ്ത്രീയാണ് തുടക്കമിട്ടത്. സുനോറയുടെ അമ്മ നേരത്തെ മരിച്ചിരുന്നു. അവൾ പിതാവിന്റെ ഏക മകളായിരുന്നു. സഹോദരന്മാർ സുനോറയെക്കാൾ പ്രായം കുറഞ്ഞവരായിരുന്നു. കുട്ടികളുടെ ഭാവി മെച്ചപ്പെടുത്താൻ, അവരുടെ പിതാവ് അമ്മയുടെയും അച്ഛന്റെയും റോൾ ചെയ്തു.
ഒരിക്കൽ പള്ളിയിൽ മാതൃദിനത്തെക്കുറിച്ചുള്ള പ്രസംഗം കേൾക്കുമ്പോൾ, പിതൃത്വത്തിനും അംഗീകാരം ആവശ്യമാണെന്ന് സോനോറ മനസിലാക്കി. സൊനോറ സ്മാർട്ട് ഡോഡ് പിതാക്കന്മാരുടെ ഒരു ദിനത്തിനായി വാദിച്ചു. അങ്ങനെ 1910 ജൂൺ 19 ന് സ്പോക്കെയ്നിൽ ആദ്യത്തെ ഫാദേഴ്‌സ് ഡേ ആഘോഷിച്ചപ്പോൾ സൊനോറയുടെ ശ്രമങ്ങൾ ഫലം കണ്ടു. ജൂണിൽ പിതൃദിനം ആഘോഷിക്കുന്നതിന് പിന്നിലെ കാരണം സൊനോറയുടെ പിതാവിന്റെ ജന്മദിനം ജൂണിൽ തന്നെയായിരുന്നു എന്നതാണ്.
പിന്നാലെ പിതൃദിന ആഘോഷം ട്രെൻഡാവാൻ തുടങ്ങി. 1916-ൽ അമേരിക്കൻ പ്രസിഡന്റ് വുഡ്രോ വിൽസൺ പിതൃദിനം രാജ്യത്ത് ആഘോഷിക്കാനുള്ള നിർദേശം അംഗീകരിച്ചു. 1966-ൽ പ്രസിഡന്റ് ലിൻഡൻ ജോൺസൺ ജൂൺ മാസത്തിലെ മൂന്നാം ഞായറാഴ്ച ആഘോഷിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതിനുശേഷം എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച പിതൃദിനം ആഘോഷിക്കാൻ തുടങ്ങി. 1972-ൽ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ഈ ദിവസം അവധിയായി പ്രഖ്യാപിക്കുക കൂടി ചെയ്തു.
പ്രാധാന്യം
ജീവിതത്തിൽ പിതാവിന്റെ പങ്കിനെ ആദരിക്കുന്ന പാരമ്പര്യം തുടരുന്നതിനാൽ പിതൃദിനത്തിന് വലിയ പ്രാധാന്യമുണ്ട്. പിതാവ് കുടുംബങ്ങൾക്കുവേണ്ടി ചെയ്യുന്ന സ്നേഹത്തിനും മാർഗനിർദേശത്തിനും ത്യാഗത്തിനും ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കാനുള്ള അവസരം ഈ പ്രത്യേക ദിനം നൽകുന്നു.
Keywords: News, National, World, Father’s Day, USA, Sonora Smart Dodd, Lifestyle, Father’s Day: Date, History and Significance.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.