Inspiring Dads | അച്ഛൻ മരിച്ച് ദിവസങ്ങൾക്കകം പിതാവിന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാൻ വൈകാരികമായി കളത്തിലിറങ്ങിയ സച്ചിനും കോഹ്‌ലിയും; ജിംനേഷ്യവും ഭൂമിയും വിറ്റ് ക്രിക്കറ്റ് താരമാക്കിയ പിതാവിന് ലോകകപ്പ് സമ്മാനിച്ച മകൾ; പിതൃദിനത്തിൽ പ്രചോദനം പകരുന്ന ചില ജീവിതാനുഭവങ്ങൾ
Jun 15, 2023, 15:44 IST
ന്യൂഡെൽഹി: (www.kvartha.com) ജൂൺ 18ന് ലോകമെമ്പാടും പിതൃദിനം ആഘോഷിക്കും. എല്ലാവരുടെയും ജീവിതത്തിൽ പിതാവിന്റെ റോൾ അതുല്യമാണ്. മക്കൾ ഉന്നതങ്ങളിൽ എത്താൻ എന്ത് ത്യാഗവും ചെയ്യാൻ പിതാവ് തയ്യാറാണ്. പിതാവിന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ രാപ്പകൽ അധ്വാനിച്ച് അച്ഛന്റെ പേര് പ്രസിദ്ധമാക്കിയ നിരവധി താരങ്ങളുണ്ട്.
വിരാട് കോഹ്ലിയുടെ പ്രതിജ്ഞ
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ജീവിത കഥയും സമാനമാണ്. 2006ൽ കോഹ്‌ലിയുടെ പിതാവ് അന്തരിച്ചു. അന്ന് കോഹ്‌ലിക്ക് 18 വയസ് മാത്രമായിരുന്നു പ്രായം. എന്നിരുന്നാലും, പിതാവ് വിടവാങ്ങിയതിന് ശേഷം കോഹ്‌ലി ചെയ്തത് ഓരോ യുവാക്കൾക്കും പ്രചോദനമാണ്. തന്റെ പിതാവ് മരണപ്പെട്ട് ദിവസങ്ങൾക്ക് ശേഷം, രാജ്യത്തിന് വേണ്ടി കളിക്കുമെന്ന് താൻ കുടുംബത്തിന് വാക്ക് നൽകിയിരുന്നതായി വിരാട് കോഹ്‌ലി ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു. കാരണം വലിയ നിലയിൽ കളിക്കുന്നത് പിതാവിന്റെ സ്വപ്നമായിരുന്നു.
2006 ഡിസംബറിൽ പിതാവിന്റെ വിയോഗം അദ്ദേഹത്തെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച നിമിഷമായിരുന്നു. അത് കഠിനമായ സമയങ്ങളിൽ പോരാടാൻ കോഹ്‌ലിയെ സഹായിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് കോഹ്‌ലിയുടെ അച്ഛൻ മരിച്ചത്. അന്ന് കോഹ്ലി ഡൽഹിക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കുകയായിരുന്നു. അച്ഛന്റെ സ്വപ്‌നം സാക്ഷാത്കരിക്കാൻ പിതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തതിന് ശേഷം കോഹ്‌ലി അടുത്ത ദിവസം തന്നെ കളത്തിലിറങ്ങി.
സച്ചിന്റെ സമർപ്പണം
'മാസ്റ്റർ ബ്ലാസ്റ്റർ' എന്നാണ് സച്ചിൻ ടെണ്ടുൽക്കറെ വിളിക്കുന്നത്. എന്നാൽ ഇവിടെയെത്താൻ അദ്ദേഹം കഠിനാധ്വാനവും അർപ്പണബോധവും പ്രകടിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ചുറികളുടെ റെക്കോർഡ് സൃഷ്ടിച്ച സച്ചിൻ ടെണ്ടുൽക്കറുടെ ജീവിതത്തിൽ, പിതാവിന്റെ മരണത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം മൈതാനത്ത് കളിക്കാൻ വന്ന വൈകാരിക നിമിഷവുമുണ്ടായിരുന്നു.
സച്ചിൻ ടെണ്ടുൽക്കറുടെ പിതാവ് 1999-ൽ അന്തരിച്ചു, ആ സമയത്ത് സച്ചിൻ ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്ക് വേണ്ടി ഏകദിന ലോകകപ്പ് കളിക്കുകയായിരുന്നു. ടീം രണ്ട് മത്സരങ്ങൾ തോറ്റിരുന്നു, സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിന് മുമ്പ്, അദ്ദേഹം തന്റെ പിതാവിന്റെ മരണവാർത്ത അറിഞ്ഞു. ഉടൻ തന്നെ സച്ചിൻ ഇന്ത്യയിലേക്ക് മടങ്ങി. സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞു നാല് ദിവസത്തിന് ശേഷം ഇംഗ്ലണ്ടിലേക്ക് മടങ്ങിവന്നതായി സച്ചിൻ തന്റെ ആത്മകഥയായ പ്ലേയിംഗ് ഇറ്റ് മൈ വേയിൽ പറഞ്ഞിട്ടുണ്ട്.
അച്ഛന് തന്നിൽ നിന്ന് എന്താണ് വേണ്ടതെന്ന് താൻ സ്വയം ചോദിച്ചു, അതാണ് വീണ്ടും ലോകകപ്പിൽ ചേരാൻ പോയതിന്റെ കാരണമെന്നും ഇതിഹാസ താരം വെളിപ്പെടുത്തി. തുടർന്ന് കെനിയക്കെതിരെ സെഞ്ച്വറി നേടി ഇന്ത്യയെ വിജയിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. സച്ചിന്‍ തെണ്ടുല്‍ക്കറുടെ കരിയറിലെ അവിസ്മരണീയ ഇന്നിങ്സുകളിലൊന്നായിരുന്നു ആ ഇന്നിംഗ്സ്. അച്ഛന്‍ രമേശ് തെണ്ടുല്‍ക്കര്‍ മരിച്ച് മൂന്ന് ദിവസം പിന്നിടും മുമ്പാണ് ക്രീസിലിറങ്ങിയ സച്ചില്‍ സെഞ്ച്വറി തികച്ചത്. ദുഖം തളം കെട്ടിയ മുഖവുമായാണ് സച്ചിന്‍ മൈതാനത്ത് ഇറങ്ങിയത്.
ഇന്ത്യ രണ്ട് മത്സരങ്ങളും തോറ്റിരിക്കുന്ന അവസ്ഥ. അച്ഛന് വേണ്ടിയായിരുന്നു ലിറ്റില്‍ മാസ്റ്ററുടെ ആ ഇന്നിങ്സ്. 101 പന്തില്‍ 16 ബൌണ്ടറിയും മൂന്ന് സിക്സറും സഹിതം 140 റണ്‍സ്. സെഞ്ച്വറി നേടിയ ശേഷം ആകാശത്തേക്ക് മുഖമുയര്‍ത്തി അത് അച്ഛന് സമര്‍പ്പിച്ച സച്ചിന്റെ ദൃശ്യങ്ങള്‍ ചരിത്രത്തിൽ ഇടം നേടി.
ജിംനേഷ്യവും ഭൂമിയും വിറ്റ് ക്രിക്കറ്റ് താരമാക്കി
ജനുവരി 29 ന് ടി20 ലോകകപ്പ് നേടി ഇന്ത്യയുടെ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടീം ചരിത്രം സൃഷ്ടിച്ചു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിൽ ടീം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ട്രോഫിയാണിത്. ദക്ഷിണാഫ്രിക്കയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ വനിതാ ടീം ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ഇന്ത്യൻ ടീമിന് ടി20 ലോകകപ്പ് നേടിത്തന്നതിൽ ഗോംഗഡി തൃഷയും പ്രധാന പങ്കുവഹിച്ചു. ഫൈനൽ മത്സരത്തിൽ 24 റൺസാണ് താരം നേടിയത്. തൃഷയ്ക്ക് ക്രിക്കറ്റ് താരമാകുന്നത് അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു.
ഗോംഗഡി തൃഷയെ ഒരു ക്രിക്കറ്റ് താരമാക്കുന്നതിൽ പിതാവ് ഗോംഗഡി റെഡ്ഡിക്ക് പ്രധാന പങ്കുണ്ട്. മകളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടു. ജിം നടത്തുന്നതിനു പുറമെ തൃഷയുടെ അച്ഛൻ ഹോട്ടലിൽ ഫിറ്റ്‌നസ് ട്രെയിനറായും ജോലി ചെയ്തിരുന്നു. എന്നാൽ മകളെ ക്രിക്കറ്റ് താരമാക്കാൻ വേണ്ടി ജോലി ഉപേക്ഷിച്ചു. ഇതിനുശേഷം മകൾക്ക് പണത്തിന്റെ ആവശ്യം വന്നപ്പോൾ ജിം പകുതി വിലയ്ക്ക് വിറ്റു. മകളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ അദ്ദേഹം സെക്കന്തരാബാദിലേക്ക് മാറി. തൃഷയ്ക്ക് സാമ്പത്തിക പ്രശ്‌നമുണ്ടാകാതിരിക്കാൻ നാലേക്കർ ഭൂമിയും വിറ്റു. മകൾ അച്ഛന്റെ ത്യാഗം ഓർത്ത് ലോകകപ്പ് നേടിയാണ് അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിച്ചത്.
Keywords: News, National, New Delhi, Father's Day, Father-Child Relationship, Cricket, Lifestyle, Inspirational stories, Fathers Day: Amazing Stories Of Inspiring Dads.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.