ആലപ്പുഴ: (www.kvartha.com) വ്യാജ ബിരുദ സര്‍ടിഫികറ്റ് കേസില്‍ പ്രതിയായ എസ് എഫ് ഐ മുന്‍ ഏരിയ സെക്രടറി നിഖില്‍ തോമസ് കോട്ടയത്ത് പിടിയിലായി. കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു നിഖില്‍.
വെള്ളിയാഴ്ച രാത്രി വൈകി കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു.
ഒളിവിലായിരുന്ന നിഖിലിന്റെ നീക്കങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച തിരച്ചിലിലായിരുന്നു. നിഖിലിന്റെ സുഹൃത്തായ മുന്‍ എസ്എഫ്‌ഐ നേതാവിനെ വര്‍ക്കലയില്‍ നിന്ന് വെള്ളിയാഴ്ച പകല്‍ കസ്റ്റഡിയിലെടുത്തിരുന്നു.
നിഖില്‍ വിഷയത്തില്‍ യു ഡി എഫ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആലോചിക്കുന്നെന്ന് സൂചനയുള്ളതിനാല്‍ അതിനു മുന്‍പേ ഇയാളെ പിടികൂടാന്‍ പൊലീസിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്നാണ് വിവരം. ആരോപണത്തിന് പിന്നാലെ ആദ്യം നിഖിലിനെ എസ് എഫ് ഐ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു.
കായംകുളം എം എസ് എം കോളജില്‍ ബികോം വിദ്യാര്‍ഥിയായിരുന്ന നിഖില്‍ പരീക്ഷ ജയിക്കാതെ കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ടിഫികറ്റുമായി ഇതേ കോളജില്‍ എംകോമിന് ചേര്‍ന്ന വിവരം പുറത്തുവന്ന ശേഷം എസ് എഫ് ഐ നേതാക്കളെ കാണാന്‍ 18 ന് തിരുവനന്തപുരത്ത് പോയപ്പോള്‍ സിപിഎമ്മിന്റെ ഒരു ഏരിയ കമിറ്റി അംഗം ഒപ്പമുണ്ടായിരുന്നുവെന്നും ഇയാളെയും ചേര്‍ത്തലയിലെ ഒരു എസ് എഫ് ഐ നേതാവിനെയും ചോദ്യം ചെയ്തപ്പോഴാണ് ഒളിവില്‍ കഴിയുന്ന സ്ഥലം സംബന്ധിച്ച് വിവരം ലഭിച്ചതെന്നും പൊലീസ് അറിയിച്ചു.
Keywords: News, Kerala, Kerala-News, Former SFI leader, Nikhil Thomas, Arrested, Case, Police, Custody, News-Malayalam, Fake degree certificate case: Former SFI leader Nikhil Thomas arrested.