Follow KVARTHA on Google news Follow Us!
ad

Fake certificate | കെ എസ് യു നേതാവ് അന്‍സില്‍ ജലീലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലീസ്; 'ബികോം സര്‍ടിഫികറ്റ് വ്യാജമായി നിര്‍മിച്ചു, അത് യഥാര്‍ഥമാണെന്ന വ്യാജേന ഉപയോഗിച്ച് കേരള സര്‍വകലാശാലയെ വഞ്ചിക്കാന്‍ ശ്രമിച്ചുവെന്നും എഫ് ഐ ആര്‍'

പരാതി നല്‍കിയത് കേരള സര്‍വകലാശാല രെജിസ്ട്രാര്‍ Fake certificate, Education, Allegation, KSU Leader, Ansil Jaleel, Complaint
തിരുവനന്തപുരം: (www.kvartha.com) കെ എസ് യു നേതാവ് അന്‍സില്‍ ജലീലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലീസിന്റെ എഫ് ഐ ആര്‍. ബികോം സര്‍ടിഫികറ്റ് വ്യാജമായി നിര്‍മിച്ചു എന്നാണ് കന്റോണ്‍മെന്റ് പൊലീസിന്റെ എഫ് ഐ ആറില്‍ പറയുന്നത്. പിന്നീട് സര്‍ടിഫികറ്റ് യഥാര്‍ഥമാണെന്ന വ്യാജേന ഉപയോഗിക്കാനും കേരള സര്‍വകലാശാലയെ വഞ്ചിക്കാനും ശ്രമിച്ചുവെന്നും എഫ് ഐ ആറില്‍ ചൂണ്ടിക്കാട്ടുന്നു.

കേരള സര്‍വകലാശാല രെജിസ്ട്രാറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2013-2016 അധ്യയന വര്‍ഷത്തില്‍ കേരള സര്‍വകലാശാലയില്‍നിന്നും ബികോം പാസായെന്ന സര്‍ടിഫികറ്റ് വ്യാജമായി നിര്‍മിച്ച് അതില്‍ വൈസ് ചാന്‍സലറുടെ വ്യാജ ഒപ്പിട്ടതായും എഫ് ഐ ആറില്‍ പറയുന്നു. ഐപിസി 465, 466, 468, 471, 420 വകുപ്പുകള്‍ പ്രകാരമാണ് അന്‍സില്‍ ജലീലിനെതിരെ പൊലീസ് കേസെടുത്തത്. ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഐപിസി 465 (വ്യാജരേഖ ചമയ്ക്കല്‍). ഈ വകുപ്പ് അനുസരിച്ച് രണ്ടുവര്‍ഷംവരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. ഐപിസി 466 (സര്‍കാര്‍ രേഖ വ്യാജമായി ഉണ്ടാക്കുക). ഏഴുവര്‍ഷംവരെ തടവും പിഴയും ലഭിക്കാം. 468 (കബളിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമയ്ക്കല്‍). ഏഴുവര്‍ഷംവരെ തടവും പിഴയും. ഐപിസി 471(വ്യാജരേഖ യഥാര്‍ഥ രേഖ എന്ന പേരില്‍ ഉപയോഗിക്കുക). ഏഴുവര്‍ഷംവരെ തടവും പിഴയും ലഭിക്കാം.

Fake certificate: Police register case against Ansil Jaleel; KSU leader alleges conspiracy, Thiruvananthapuram, News, Education, Fake certificate, Allegation, KSU Leader, Ansil Jaleel, Complaint, Police, Kerala

കെ എസ് യു സംസ്ഥാന കണ്‍വീനറാണ് അന്‍സില്‍ ജലീല്‍. അന്‍സിലിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന സര്‍ടിഫികറ്റിന്റെ സീരിയല്‍ നമ്പര്‍ കേരള സര്‍വകലാശാലയുടേത് അല്ലെന്നും സര്‍ടിഫികറ്റില്‍ ഒപ്പിട്ടിരിക്കുന്ന ആള്‍ ആ സമയത്ത് വിസി ആയിരുന്നില്ലെന്നും സര്‍വകലാശാല, ഡിജിപിക്കു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇത്തരമൊരു സര്‍ടിഫികറ്റിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും എവിടെയും ഹാജരാക്കിയിട്ടില്ലെന്നും അന്‍സില്‍ ജലീല്‍ പറയുന്നു. സര്‍ടിഫികറ്റിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജലീല്‍ ആലപ്പുഴ എസ് പിക്ക് പരാതി നല്‍കിയിട്ടുമുണ്ട്. സംഭവത്തില്‍ ഗൂഢാലോചയുണ്ടെന്നും ജലീല്‍ ആരോപിക്കുന്നു.

Keywords: Fake certificate: Police register case against Ansil Jaleel; KSU leader alleges conspiracy, Thiruvananthapuram, News, Education, Fake certificate, Allegation, KSU Leader, Ansil Jaleel, Complaint, Police, Kerala. 

Post a Comment