ആലപ്പുഴ: (www.kvartha.com) വ്യാജ സര്‍ടിഫികറ്റ് കേസില്‍ ഒളിവില്‍ പോയ മുന്‍ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിനെ സിപിഎമില്‍ നിന്നും പുറത്താക്കി. കായംകുളം മാര്‍കറ്റ് ബ്രാഞ്ചില്‍ അംഗമായിരുന്ന നിഖിലിനെ ജില്ലാ കമിറ്റിയാണ് പുറത്താക്കിയത്. നിഖിലിനെ നേരത്തെ എസ് എഫ് ഐ പുറത്താക്കിയിരുന്നു.
നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളജില്‍ എംകോമിന് ചേര്‍ന്നത് ബികോം ജയിക്കാതെയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുറത്താക്കല്‍ നടപടി. നിഖില്‍ ഹാജരാക്കിയ ഛത്തീസ് ഗഡ് കലിംഗ സര്‍വകലാശാലാ രേഖകള്‍ വ്യാജമാണെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലറും കലിംഗ സര്‍വകലാശാല രെജിസ്ട്രാറും എംഎസ്എം കോളജ് പ്രിന്‍സിപലും സ്ഥിരീകരിച്ചിരുന്നു. പിന്നാലെ നിഖിലിനെ കോളജില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. വിവാദം ഉണ്ടായതിന് പിന്നാലെയാണ് നിഖില്‍ ഒളിവില്‍ പോയത്.
Keywords: Fake Certificate controversy: Nikhil Thomas expelled from CPM, Alappuzha, News, Politics, Fake Certificate Controversy, Nikhil Thomas, Expelled, CPM, SFI, Kerala.