കൊച്ചി: (www.kvartha.com) ബൈകിന് കുറുകെ നായ ചാടിയതോടെ റോഡിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം. 24 കാരനായ എറണാകുളം മൂലംപ്പള്ളി സ്വദേശി സാള്‍ട്ടണ്‍ ആണ് മരിച്ചത്. എറണാകുളം കണ്ടയ്‌നര്‍റോഡ് കോതാട് ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്.
ബൈകിന് കുറുകെ നായ വട്ടം ചാടിയതോടെ ബൈക് യാത്രക്കാരന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡിലേക്ക് വീണ സാള്‍ട്ടന്റെ ദേഹത്തിലൂടെ അതുവഴി വന്ന ലോറി കയറിയിറങ്ങുകയായിരുന്നു.
സംഭവ സ്ഥലത്തുവെച്ചു തന്നെ യുവാവ് മരിച്ചു. വാരാപ്പുഴ പൊലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ തുടരുകയാണ്. ഈ മേഖലയില്‍ നായശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Keywords: News, Kerala, Kerala-News, Accident-News, Accident, Death, Youth, Ernakulam, Road Accident, Stray Dog, Bike, Vehicle, Police, News-Malayalam, Ernakulam: Young man died in bike accident.